പകരം വെക്കാനില്ലാത്ത പ്രതിഭ; ഇന്ത്യയുടെ ഗോൾവേട്ടക്കാരൻ; ഫുട്ബോൾ ഇതിഹാസം സുനിൽ ഛേത്രി ഇന്ത്യയ്ക്ക് വേണ്ടി വീണ്ടും ബൂട്ടണിയുന്നു

ന്യൂഡൽഹി: ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം സുനിൽ ഛേത്രി വിരമിക്കൽ പിൻവലിച്ച് തിരിച്ചുവരുന്നു. 

ഒരു വർഷം മുമ്പ് അന്താരാഷ്ട്ര വിരമിക്കൽ പ്രഖ്യാപിച്ച സ്‌ട്രൈക്കർ, ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനുമായും (എഐഎഫ്എഫ്) ഹെഡ് കോച്ച് മനോലോ മാർക്കസുമായി നടത്തിയ ചർച്ചക്ക് പിന്നാലെയാണ് ഈ തീരുമാനമെടുത്തത്.

ഇന്ത്യക്ക് പ്രധാന അന്താരാഷ്ട്ര മത്സരങ്ങൾ മുന്നിൽ ഉള്ളതിനാൽ, ഛേത്രിയുടെ പരിചയസമ്പത്തും നേതൃത്വവും ടീമിന് കാര്യമായ ഉത്തേജനം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യക്ക് കഴിവുറ്റ മറ്റൊരു സ്ട്രൈക്കറെ കണ്ടെത്താൻ ആകാത്തതും ഈ തീരുമാനത്തിന് കാരണമായി.

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഗോൾ സ്‌കോററായ ഛേത്രി അടുത്ത ഇന്റർനാഷണൽ ബ്രേക്കിൽ വീണ്ടും ഇന്ത്യക്ക് ആയി കളിക്കും.

40 വയസ്സുകാരനായ ഛേത്രി മൂന്നാം റൗണ്ടിലെ പോരാട്ടത്തിൽ ബംഗ്ലദേശിനെതിരെയാണു കളിക്കിറങ്ങുക. മാർച്ച് 25നാണു മത്സരം. ഇന്ത്യൻ ഫുട്ബോൾ ടീം സോഷ്യൽ മീഡിയയിലൂടെയാണു സൂപ്പർ താരത്തിന്റെ തിരിച്ചുവരവ് പ്രഖ്യാപിച്ചത്.

രാജ്യാന്തര ഫുട്ബോളിൽനിന്നു വിരമിച്ചെങ്കിലും ഐ.എസ്.എല്ലിൽ ബെംഗളൂരു എഫ്സിക്കായി ഛേത്രി നിലവിലെ സീസണിലും കളിക്കുന്നുണ്ട്. 

2024 ജൂണിലാണ് സുനിൽ ഛേത്രി വിരമിക്കൽ പ്രഖ്യാപിച്ചത്. കുവൈത്തിനെതിരെ സമനില വഴങ്ങിയ ലോകകപ്പ് യോഗ്യതാ മത്സരത്തിലായിരുന്നു ഛേത്രി ഇന്ത്യൻ ജഴ്സിയിൽ ഒടുവിൽ കളിച്ചത്. ബെംഗളൂരു എഫ്സിക്കു വേണ്ടി ഈ സീസണിൽ 12 ഗോളുകള്‍ താരം നേടിയിട്ടുണ്ട്

spot_imgspot_img
spot_imgspot_img

Latest news

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍ തിരുവനന്തപുരം: മരിച്ച മുൻ മുഖ്യമന്ത്രി വിഎസ്...

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ സന: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി...

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

Other news

വാട്സാപ്പ് ഇനിമുതൽ വെബ് റാപ്പർ വഴി

വാട്സാപ്പ് ഇനിമുതൽ വെബ് റാപ്പർ വഴി കംപ്യൂട്ടറിൽ വാട്‌സാപ് ഉപയോഗിക്കാൻ ഇന്ത്യക്കാരിൽ ഏറെയും...

കെ മുരളീധരനേയും ഉണ്ണിത്താനേയും പുച്ഛിച്ച് തരൂര്‍

കെ മുരളീധരനേയും ഉണ്ണിത്താനേയും പുച്ഛിച്ച് തരൂര്‍ തിരുവനന്തപുരം: മോദി സ്തുതിയുടെ പേരില്‍ രൂക്ഷമായ...

അപ്പാച്ചെ ഹെലികോപ്റ്ററുകളെപറ്റി അറിയാം

അപ്പാച്ചെ ഹെലികോപ്റ്ററുകളെപറ്റി അറിയാം അമേരിക്കയിൽ നിന്നുള്ള ആദ്യ ബാച്ച് അപ്പാച്ചെ ഹെലികോപ്റ്ററുകൾ ഹിൻഡൺ...

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ സന: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി...

ഭാര്യയെ കുത്തിയശേഷം ഒളിച്ചു യുവാവ്

ഭാര്യയെ കുത്തിയശേഷം ഒളിച്ചു യുവാവ് ഇടുക്കി കട്ടപ്പനക്കടുത്ത് വാഴവരയിൽ പ്രശ്‌നങ്ങളെത്തുടർന്ന് ഭാര്യയെ കുത്തി...

വന്ദേ ഭാരതിൽ വിതരണം ചെയ്ത പരിപ്പിൽ ‘പ്രാണി’

വന്ദേ ഭാരതിൽ വിതരണം ചെയ്ത പരിപ്പിൽ 'പ്രാണി' ന്യൂഡല്‍ഹി: വന്ദേ ഭാരത് എക്‌സ്പ്രസില്‍...

Related Articles

Popular Categories

spot_imgspot_img