മലപ്പുറത്ത് നിന്ന് കാണാതായ പെൺകുട്ടികൾ മുംബൈയിൽ; സലൂണിലെത്തി മുടി മുറിച്ചു, ഒപ്പം യുവാവും

മലപ്പുറം: താനൂരിൽ നിന്ന് കാണാതായ പെൺകുട്ടികൾ മുംബൈയിൽ എത്തിയെന്ന് വിവരം. മുബൈയിലെ ഒരു സലൂണില്‍ പോയി മുടി മുറിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. ഇവർക്കൊപ്പം എടവണ്ണ സ്വദേശിയായ ഒരു യുവാവും പെൺകുട്ടികൾക്കൊപ്പം മുംബൈയിലേക്ക് പോയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

റഹീം അസ്ലം എന്ന യുവാവാണ് മുംബൈ വരെ പെണ്‍കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്നത്. ഇവര്‍ നേത്രാവതി എക്‌സ്പ്രസ്സില്‍ പന്‍വേലില്‍ ഇറങ്ങി. തുടർന്ന് മൂന്നരയോടെ പന്‍വേലില്‍ എത്തി. അവിടെനിന്ന് സബര്‍ബന്‍ ട്രെയിനില്‍ സിഎസ്ടി റെയില്‍വേ സ്റ്റേഷനിലേക്ക് എത്തി. പിന്നീട് പെണ്‍കുട്ടികളുമായി പിരിഞ്ഞെന്ന് ആണ് യുവാവ് പറയുന്നത്. പെൺകുട്ടികളുമായി ഇൻസ്റ്റാഗ്രാമിൽ പരിചയമുണ്ടെന്നും യുവാവ് പറയുന്നു.

ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്ക് പെൺകുട്ടികൾ തിരൂരിൽ നിന്നും ട്രെയിനിലാണ് മുംബൈയിലേക്ക് പോയത്. യുവാവ് മുംബൈയിലേക്ക് പോയെന്ന് യുവാവിന്റെ വീട്ടുകാരും പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. മലപ്പുറം താനൂർ ദേവദാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ഫാത്തിമ ഷഹദ, അശ്വതി, എന്നീ വിദ്യാര്‍ഥികളെയാണ് ഇന്നലെ മുതല്‍ കാണാതായത്. ഇന്നലെ പ്ലസ് ടു പരീക്ഷയെഴുതാന്‍ പോയ വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലെത്തിയിരുന്നില്ല.

spot_imgspot_img
spot_imgspot_img

Latest news

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍ തിരുവനന്തപുരം: മരിച്ച മുൻ മുഖ്യമന്ത്രി വിഎസ്...

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ സന: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി...

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

Other news

ഇന്ന് എട്ട് ജില്ലകളില്‍ മഴ; ശക്തമായ കാറ്റിനും സാധ്യത

ഇന്ന് എട്ട് ജില്ലകളില്‍ മഴ; ശക്തമായ കാറ്റിനും സാധ്യത തിരുവനന്തപുരം: കേരളത്തിൽ മഴ...

ഇന്ന് കർക്കിടക വാവുബലി

ഇന്ന് കർക്കിടക വാവുബലി തിരുവനന്തപുരം: പിതൃ സ്മരണയിൽ ഹൈന്ദവ വിശ്വാസികൾ ഇന്ന് കർക്കിടകവാവ്...

Related Articles

Popular Categories

spot_imgspot_img