തിരുവനന്തപുരം/കന്യാകുമാരി: ജ്യൂസെന്ന് കരുതി മണ്ണെണ്ണ കുടിച്ച രണ്ട് വയസ്സുകാരൻ മരിച്ചും. പ്ലാസ്റ്റിക് ബോട്ടിലിൽ അടുക്കളയിൽ വെച്ചിരുന്ന മണ്ണെണ്ണയാണ് ആരും കാണാതെ രണ്ട് വയസ്സുകാരൻ കുടിച്ചത്.
അരുമന പളുകൻ ദേവികോട് പനച്ചങ്കാലയിൽ അനിൽ-അരുണ ദമ്പതികളുടെ ഇളയ മകൻ രണ്ട് വയസ്സുകാരനായ ആരോൺ ആണ് മരിച്ചത്.
മരത്തിൽനിന്ന് വീണ് ശരീരം അനങ്ങാൻ പറ്റാത്ത നിലയിലുള്ള അനിലിനെ ഭാര്യ അരുണ ശുശ്രൂഷിക്കുന്നതിനിടയിലാണ് കളിച്ചുകൊണ്ട് നിന്ന കുഞ്ഞ് അടുക്കളയിൽ പോയി മണ്ണെണ്ണ കുടിച്ചത്.
ഉടനെ അടുത്തുള്ള സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രാഥമിക ചികിത്സക്കുശേഷം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.