ഡൽഹി സർവകലാശാലയുടെ പൂർവ വിദ്യാർത്ഥി ഇപ്പോൾ ഇന്ത്യൻ പ്രധാനമന്ത്രിയാണ്; നരേന്ദ്രമോദിയുടെ ബിരുദ സർട്ടിഫിക്കറ്റ് കോടതിയിൽ ഹാജരാക്കും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഡിഗ്രി സർട്ടിഫിക്കറ്റ് സംബന്ധിച്ച് വ്യക്തമായ നിലപാട് എടുത്ത് ഡൽഹി സർവകലാശാല. നരേന്ദ്രമോദിയുടെ ബിരുദ സർട്ടിഫിക്കറ്റ് കോടതിയിൽ ഹാജരാക്കാമെന്നും എന്നാൽ അപരിചിതർക്ക് അത് നൽകാനാകില്ലെന്നുമാണ് ഡൽ​ഹി സർവകലാശാലയുടെ അറിയിപ്പ്.

ഇന്നലെയാണ് മോദിയുടെ ബിരുദ സർട്ടിഫിക്കറ്റ് സംബന്ധിച്ച നിലപാട് സർവകലാശാല ഡൽ​ഹി ഹൈക്കോടതിയിൽ അറിയിച്ചത്.

സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് സർവകലാശാലക്ക് വേണ്ടി ഡൽഹി ഹൈക്കോടതിയിൽ ഹാജരായത്.

ഡൽഹി സർവകലാശാലയുടെ പൂർവ വിദ്യാർത്ഥി ഇപ്പോൾ ഇന്ത്യൻ പ്രധാനമന്ത്രിയാണെന്ന് തുഷാർമേത്ത ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്റെ ബിരുദ സർട്ടിഫിക്കറ്റ് പരിശോധിക്കണമെന്നാണ് ആക്ടിവിസ്റ്റ് നീരജ് ശർമ്മ ആവശ്യപ്പെടുന്നത്.

എന്നാൽ തങ്ങൾക്ക് മറച്ചുവയ്ക്കാൻ ഒന്നുമില്ലെന്ന് വ്യക്തമാക്കിയ തുഷാർ മേത്ത, 1978ലെ ബി.എ സർട്ടിഫിക്കറ്റ് കോടതിയെ കാണിക്കാമെന്നും പറഞ്ഞു. പക്ഷെ രാഷ്ട്രീയലക്ഷ്യത്തോടെ വരുന്ന അപരിചിതർക്ക് സർട്ടിഫിക്കറ്റ് പരിശോധന അനുവദിക്കാൻ കഴിയില്ലെന്നും സോളിസിറ്റർ ജനറൽ വ്യക്തമാക്കി.

1978ൽ മോദി പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടിയതിന്റെ വിവരങ്ങളാണ് വിവരാവകാശ നിയമം മുഖേന സർവകലാശാലയോട് ആക്ടിവിസ്റ്റ് നീരജ് ശർമ്മ ആവശ്യപ്പെട്ടത്.

തുടർന്ന്കേന്ദ്ര വിവരാവകാശ കമ്മിഷനും വിവരങ്ങൾ കൈമാറാൻ സർവകലാശാലയ്ക്ക് നിർദ്ദേശം നൽകിയിരുന്നു.

2017ലെ ഈ നടപടിക്കെതിരെ ഡൽഹി സർവകലാശാല ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. വാദമുഖങ്ങൾ പൂർത്തിയായതിനാൽ ജസ്റ്റിസ് സച്ചിൻ ദത്ത ഹർജിയിൽ വിധി പറയാൻ മാറ്റി.

spot_imgspot_img
spot_imgspot_img

Latest news

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

Other news

കാലിക്കറ്റിനെ വീഴ്ത്തി കൊച്ചി ഫൈനലില്‍

കാലിക്കറ്റിനെ വീഴ്ത്തി കൊച്ചി ഫൈനലില്‍ തിരുവനന്തപുരം: തിരുവനന്തപുരം: കെസിഎല്‍ ഫൈനലില്‍ ഏരീസ് കൊല്ലം...

ഇന്നും ഒറ്റപ്പെട്ട മഴ, ശക്തമായ കാറ്റിനും സാധ്യത

ഇന്നും ഒറ്റപ്പെട്ട മഴ, ശക്തമായ കാറ്റിനും സാധ്യത തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട...

ബ്രിട്ടനിൽ മലയാളി നഴ്സ് അന്തരിച്ചു

കോട്ടയം: ബ്രിട്ടനിൽ മലയാളി നഴ്സ് അന്തരിച്ചു. കോട്ടയം സ്വദേശിനി മോളിക്കുട്ടി ഉമ്മൻ...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

Related Articles

Popular Categories

spot_imgspot_img