web analytics

ആശങ്ക വേണ്ട, വാഹനങ്ങളുടെ ഗ്ലാസുകളിൽ കൂളിംഗ് ഫിലിം ഒട്ടിക്കാം; ചട്ടം പാലിച്ച് മാത്രം

തിരുവനന്തപുരം: ചൂടിൽ നിന്ന് രക്ഷനേടുന്നതിന് വാഹനങ്ങളിൽ മാനദണ്ഡമനുസരിച്ചുള്ള സേഫ്ടി ഗ്ലെയ്സിംഗ് പതിക്കാം.

ഇതുസംബന്ധിച്ച് സെപ്തബറിൽ ഹൈക്കോടതി വിധി വന്നിരുന്നു. മുന്നിലെ ഗ്ലാസുകളിൽ 70 ശതമാനവും, സൈഡിൽ 50 ശതനമാനവും പ്രകാശം കടന്നു പോകണമെന്ന ചട്ടം പാലിച്ച് സേഫ്ടി ഗ്ലെയ്സിംഗ് ഒട്ടിച്ചാൽ നടപടിയോ പിഴയോ പാടില്ലെന്നാണ് ഹൈക്കോടതി വിധി. ഇതിനെതിരെ മോട്ടോർ വാഹനവകുപ്പ് ഇതുവരെ അപ്പീൽ പോയിട്ടില്ല.

2021 ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിൽ വന്ന കേന്ദ്ര മോട്ടർ വാഹന ചട്ടങ്ങളിലെ വകുപ്പ് 100ന്റെ ഭേദഗതി പ്രകാരവും വാഹനങ്ങളുടെ മുന്നിലും പിന്നിലും വശങ്ങളിലും സേഫ്ടി ഗ്ലേസിംഗ് ഉപയോഗിക്കാൻ അനുവദിക്കുന്നുണ്ട്.

ഇതേ മാനദണ്ഡ പ്രകാരം കൂളിംഗ് ഫിലിം (സൺഫിലിം) ഒട്ടിക്കാമെങ്കിലും പലരും മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നാണ് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. ചട്ട ഭേഗതിക്കു മുൻപ് വാഹനത്തിന്റെ ഗ്ലാസിൽ ടിന്റഡ്, ബ്ലാക്ക് ഫിലിമുകൾ ഒട്ടിക്കുന്നത് സുപ്രീംകോടതി നിരോധിച്ചിരുന്നു.

സുതാര്യത ഉറപ്പാക്കുന്ന സേഫ്ടി ഗ്ലാസേ വാഹന നിർമ്മാതാവ് ഉപയോഗിക്കാവൂ എന്നും പറഞ്ഞിരുന്നു. എന്നാൽ സുപ്രീംകോടതി ഉത്തരവ് ചട്ട ഭേദഗതിക്കു മുൻപുള്ളതാണെന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വാഹന നിർമ്മാതാവ് ഗ്ലാസിൽ ഫിലിം പതിപ്പിച്ചാൽ തെറ്റില്ല, ഉടമ പതിപ്പിച്ചാൽ തെറ്റ് എന്ന് എങ്ങനെ പറയുമെന്നു കോടതി ചോദിച്ചിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

കോൺഗ്രസ് പട്ടികയിൽ നിർണായക വഴിത്തിരിവ്; പെരുമ്പാവൂർ ഉൾപ്പെടെ ആറു തർക്ക സീറ്റുകളിലെ അന്തിമ തീരുമാനം ഇന്ന്

കോൺഗ്രസ് പട്ടികയിൽ നിർണായക വഴിത്തിരിവ്; പെരുമ്പാവൂർ ഉൾപ്പെടെ ആറു തർക്ക സീറ്റുകളിലെ...

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല കൊച്ചി:...

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത ന്യൂഡൽഹി: പെരുമ്പാവൂർ...

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന് രോഗികളെ ഒഴിപ്പിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന്...

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര തുറമുഖത്തേക്ക്

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര...

Other news

ചിലർക്കു സമ്മർദ്ദം, ചിലർക്കു വിജയം – ഇന്നത്തെ നക്ഷത്രഫലം

ചിലർക്കു സമ്മർദ്ദം, ചിലർക്കു വിജയം – ഇന്നത്തെ നക്ഷത്രഫലം ദിവസം എങ്ങനെയായിരിക്കും? നേട്ടമോ,...

കോൺഗ്രസ് പട്ടികയിൽ നിർണായക വഴിത്തിരിവ്; പെരുമ്പാവൂർ ഉൾപ്പെടെ ആറു തർക്ക സീറ്റുകളിലെ അന്തിമ തീരുമാനം ഇന്ന്

കോൺഗ്രസ് പട്ടികയിൽ നിർണായക വഴിത്തിരിവ്; പെരുമ്പാവൂർ ഉൾപ്പെടെ ആറു തർക്ക സീറ്റുകളിലെ...

Related Articles

Popular Categories

spot_imgspot_img