ആവി പറക്കും ടീക്കടെയ്…ദിവസേന വിൽക്കുന്നത് 9 ലക്ഷം ചായകൾ; തെരുവിൽ ചൂടൻ ചായ വിറ്റ് വളർന്ന സ്ഥാപനം ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാനൊരുങ്ങുന്നു

ചൂടൻ ചായ വിറ്റ് വളർന്ന ‘ചായ് പോയിന്റ്’ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാനൊരുങ്ങുന്നതായി റിപ്പോർട്ട്. ബംഗളുരു ആസ്ഥാനമായ കമ്പനി അടുത്ത വർഷം ഐപിഒയുമായി രംഗത്തെത്തുമെന്ന് സഹസ്ഥാപകനായ കരൺ ഖന്ന പറഞ്ഞു.

ദിവസേന ദശലക്ഷക്കണക്കിന് ചായയും സ്‌നാക്‌സും വിറ്റ് ഭക്ഷ്യവിപണിയിൽ സജീവ സാന്നിധ്യമായ കമ്പനി 2010 ലാണ് പ്രവർത്തനം തുടങ്ങിയത്. വിവിധ രുചികളിലുള്ള ചായയും പലതരം സ്‌നാക്കുകളുമായി ചായപ്രേമികളുടെ പ്രിയപ്പെട്ട ഇടമാണ് ചായ് പോയിന്റ്. ഹാർവാഡ് യൂണിവേഴ്സിറ്റിയിൽ പ്രൊഫസറായിരുന്ന കരൺ ഖന്നയാണ് സ്ഥാപനത്തിന്റ മുഖ്യശിൽപ്പി.

170 ഷോപ്പുകളുണ്ട്, ദിവസേന 9 ലക്ഷം ചായയാണ് ചായ്‌പോയിന്റ് വിൽക്കുന്നത്. അതോടൊപ്പം അത്രതന്നെ സ്‌നാക്കുകളും വിൽക്കുന്ന. ഇത്തവണ കുംഭമേളയോട് അനുബന്ധിച്ച് പ്രയാഗ് രാജിൽ ഒറ്റ ദിവസം ഒരു ലക്ഷം ചായ വിറ്റ് ചായ്പോയന്റ് വാർത്തകളിൽ ഇടം നേടിയിരുന്നു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഷോപ്പുകളുടെ എണ്ണം 300 ആക്കി വർദ്ധിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. നിലവിലുള്ള 170 ഷോപ്പുകളിൽ 60 എണ്ണത്തിലും ഇരുന്ന് ചായകുടിക്കുന്നതിനുള്ള സൗകര്യമുണ്ട്. ബാക്കിയെല്ലാം വാക്ക് ഇൻ സ്റ്റോറുകളാണ്.

2009 ൽ മുബൈയിലെ തെരുവിൽ തന്റെ ശിഷ്യനുമൊത്ത് ചായ കുടിക്കാൻ പോയപ്പോഴാണ് കരൺ ഖന്നയുടെ മനസിൽ ചായ്‌പോയിന്റിന്റെ ആശയമുദിച്ചത്. റോഡരുകിലെ ചെറിയ ചായക്കടയിൽ വൃത്തിഹീനമായ രീതിയിൽ ചായ വിൽക്കുന്ന ബാലനിൽ നിന്നായിരുന്നു തുടക്കം.

എന്നാൽ തെരുവിലെ ചായക്ക് ആവശ്യക്കാരേറെയുള്ള ഇന്ത്യയിൽ വൃത്തിയുള്ളതും രുചികരവുമായ ചായ നൽകുന്നതിനെ കുറിച്ചായി ചിന്ത. 2010 ൽ ബംഗളുരിവിലെ കോറമംഗലയിൽ ആദ്യത്തെ ഷോപ്പ് തുറന്നു. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. വിപണിയിൽ പുതിയ സംസ്‌കാരം വളർത്തുന്നതിൽ ചായ്‌പോയിന്റ് വിജയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദനം

പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദനം കോഴിക്കോട്: പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ...

സ്റ്റണ്ട് മാസ്റ്റർക്ക് ദാരുണാന്ത്യം

സ്റ്റണ്ട് മാസ്റ്റർക്ക് ദാരുണാന്ത്യം ചെന്നൈ: സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ സ്റ്റണ്ട് മാസ്റ്റർ രാജു...

പഹൽഗാമിലേത് സുരക്ഷ വീഴ്ച തന്നെ

പഹൽഗാമിലേത് സുരക്ഷ വീഴ്ച തന്നെ ന്യൂഡൽഹി: പഹൽഗാമിൽ തീവ്രവാദ ആക്രമണത്തിൽ സുരക്ഷാ വീഴ്ചയുണ്ടായെന്ന്...

മധുര- എണ്ണ പലഹാരങ്ങൾ വേണ്ട

മധുര- എണ്ണ പലഹാരങ്ങൾ വേണ്ട ന്യൂഡൽഹി: പുകയില ഉൽപ്പന്നങ്ങൾ പോലെ തന്നെ എണ്ണ-...

അടിച്ചു പാമ്പായി ഇഴഞ്ഞു കയറിയത് ട്രാന്‍സ്‌ഫോര്‍മറില്‍

അടിച്ചു പാമ്പായി ഇഴഞ്ഞു കയറിയത് ട്രാന്‍സ്‌ഫോര്‍മറില്‍ തൃശൂർ: മദ്യലഹരിയിൽ കെഎസ്ഇബിയുടെ ട്രാന്‍സ്‌ഫോര്‍മറില്‍ കയറിയ...

Related Articles

Popular Categories

spot_imgspot_img