ഇടുക്കി കട്ടപ്പനയ്ക്കടുത്ത് അരയേക്കറോളം സ്ഥലത്ത് കൃഷി ചെയ്ത 80 കഞ്ചാവ് ചെടികൾ ഇടുക്കി എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് കണ്ടെത്തി നശിപ്പിച്ചു. മുരിക്കാശ്ശേരിക്ക് സമീപം നേർച്ചപ്പാറയിൽ എള്ളുംപുറത്ത് വിനോദിന്റെ വീട്ടിൽ കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്താനെത്തിയ ഇടുക്കി എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് സംഘമാണ് തോട്ടം കണ്ടെത്തിയത്.
പരിശോധനയിൽ വിനോദിന്റെ വീട്ടിൽ നിന്നും 2.1 കിലോഗ്രാം ഉണക്ക കഞ്ചാവും, മൂന്ന് ഗ്രാം പ്രതിയെ ചോദ്യം ചെയ്തപ്പോഴാണ് കഞ്ചാവ് കൃഷിയുടെ വിവരം എക്‌സൈസ് സംഘത്തിന് ലഭിച്ചത്.
തുടർന്ന് നടത്തിയ റെയ്ഡിൽ വിനോദിന്റെ വീട്ടിൽ നിന്നും അരകിലോമീറ്ററോളം അകലെ സമീപത്തെങ്ങും നേർച്ചപ്പാറ കുരിശുമലയുടെ താഴെ ജന സാന്നിധ്യമില്ലാത്ത പാറക്കെട്ടുകൾക്കിടയിൽ സർക്കാർ വക പുറമ്പോക്ക് ഭൂമിയിൽ ഇയാൾ കൃഷി ചെയ്ത വിളവെടുപ്പിന് പാകമായ 80 കഞ്ചാവ് ചെടികൾ കണ്ടെത്തി.

അരയേക്കറോളം സ്ഥലത്താണ് ഇയാൾ കഞ്ചാവ് കൃഷി നടത്തിയത്.10 വർഷത്തിനിടെ ഇത്രയും വിപുലമായ കഞ്ചാവ് തോട്ടം മറ്റെങ്ങും കണ്ടെത്തിയിട്ടില്ലെന്ന് എക്‌സൈസ് സംഘം പറഞ്ഞു. ചെങ്കുത്തായ പ്രദേശത്ത് കണ്ടെത്തിയ കഞ്ചാവ് തോട്ടത്തിൽ 30 തടങ്ങളിലായി കൃഷി ചെയ്തിരുന്ന 1.4 മീറ്റർ മുതൽ 2.9 മീറ്റർ വരെ നീളമുള്ള 80 കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്.

വിളവെടുത്ത കഞ്ചാവ് ഇടുക്കി ഗോൾഡ് എന്ന പേരിൽ ചെറു പൊതികളാക്കി വിനോദ് മുരിക്കാശ്ശേരി, പതിനാറാംകണ്ടം ഭാഗങ്ങളിൽ വില്പന നടത്തിയിരുന്നു.









