ആ പേരുദോഷവും പരിഹരിച്ചു; ബി.എസ്.എന്‍.എല്‍ പഴയ ബി.എസ്.എന്‍.എല്‍ അല്ല; ഇനി സിം എടുക്കാൻ ആളുകൾ നെട്ടോട്ടമോടും

തിരുവനന്തപുരം: ഇൻ്റർനെറ്റ് സ്പീഡും കോളുകളുടെ വേഗതയും കാര്യക്ഷമതയും കൂട്ടി ബി.എസ്.എന്‍.എല്‍. സംസ്ഥാനത്തെമ്പാടുമായി 5000 4ജി ടവറുകള്‍ സ്ഥാപിച്ചതോടെയാണിത്.

ഈ ടവറുകളുള്ള മേഖലകളില്‍ അതിവേഗതയില്‍ ഇന്റര്‍നെറ്റും കോളുകളും ലഭിക്കും. രാജ്യത്താകെ ഇതിനകം 65000 ടവറുകള്‍ ആണ് സ്ഥാപിച്ചുകഴിഞ്ഞത്.

ഒരുലക്ഷം ടവറുകളാണ് ലക്ഷ്യം. കേരളത്തില്‍ ഇനിയും കൂടുതല്‍ ടവറുകള്‍ വരുമെന്നാണ് വിവരം. ഈ വര്‍ഷം ജൂണിൽ 4ജി ടവറുകളുടെ വിന്യാസം പൂര്‍ത്തിയാകും.

ജൂണിന് ശേഷം 5ജി ടവറുകളാക്കി മാറ്റാനുള്ള നടപടികളും തുടങ്ങും. രാജ്യത്ത് കുറഞ്ഞ ചെലവില്‍ 4ജി സേവനങ്ങള്‍ നല്‍കുന്ന ഏക സ്ഥാപനമാണ് ബി.എസ്.എന്‍.എല്‍.

നിരക്കും താരിഫ് പാക്കേജും താരതമ്യേന കുറവാണെന്നുള്ളത് സെക്കന്‍ഡറി കണക്ഷന്‍ ബി.എസ്.എന്‍.എല്ലിലേക്ക് മാറുന്ന പ്രവണത രാജ്യത്ത് കൂടിവരികയാണെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, മൊബൈല്‍ ഇന്റര്‍നെറ്റ് മേഖലയിലെ ഇതര സ്ഥാപനങ്ങളുമായി മത്സരിക്കാന്‍ ബി.എസ്.എന്‍.എല്‍. ഇനിയും കരുത്താർജിക്കേണ്ടതുണ്ട്.

ഇത്തവണ ഏറെ വര്‍ഷത്തിന് ശേഷം ബി.എസ്.എന്‍.എല്‍.പ്രവര്‍ത്തന ലാഭം നേടിയിരുന്നു. രാജ്യത്ത് ബി.എസ്.എന്‍.എല്ലിന് ഏറെപിന്തുണ നല്‍കുന്ന സംസ്ഥാനമാണ് കേരളം.

നഷ്ടത്തിലായിരുന്ന സമയത്തിലും ലാഭം കൈവരിച്ചിരുന്ന സംസ്ഥാനങ്ങൾ കേരളവും മഹാരാഷ്ട്രയും ആയിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം

ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം ആലപ്പുഴ: പ്രസിദ്ധമായ ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം....

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ്

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ് ആലപ്പുഴ: ദേശാടനപ്പക്ഷികൾ, ആലപ്പുഴ നഗരത്തിലും ഉൾപ്രദേശങ്ങളിലും തമ്പടിക്കാൻ തുടങ്ങിയതോടെ...

പൊലീസ് ഉദ്യോഗസ്ഥക്ക് പാമ്പുകടിയേറ്റു

പൊലീസ് ഉദ്യോഗസ്ഥക്ക് പാമ്പുകടിയേറ്റു തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥക്ക് പാമ്പുകടിയേറ്റു. ഇന്നലെ...

രാസ ലഹരി പിടികൂടി

കൊച്ചി: ഇന്നലെ രാത്രിയിൽ കൊച്ചിയിൽ പിടിയിലായത് ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് രാസലഹരി...

ഞെട്ടിച്ച് പുതിയ തീരുവയുമായി ട്രംപ്…!

ഞെട്ടിച്ച് പുതിയ തീരുവയുമായി ട്രംപ് യൂറോപ്യൻ യൂണിയനിൽ നിന്നും മെക്‌സിക്കോയിൽ നിന്നുമുള്ള ഇറക്കുമതി...

Related Articles

Popular Categories

spot_imgspot_img