പത്തനംതിട്ട: കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട അടൂരിലാണ് സംഭവം. അടൂർ ബൈപ്പാസിൽ ആണ് കാറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തെ തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹത്തിന് പഴക്കമുണ്ടെന്ന് പോലീസ് അറിയിച്ചു. കോട്ടയം സ്വദേശിയാണ് മരിച്ചതെന്ന് സംശയവും പൊലീസ് പറയുന്നു. സംഭവത്തിൽ അന്വേഷണമാരംഭിച്ചു.









