വെഞ്ഞാറമൂടിൽ ക്രൂര കൊലപാതകം; സഹോദരിയെ വെട്ടി കൊലപ്പെടുത്തി; മാതാവിനും മറ്റൊരാൾക്കും ഗുരുതര പരുക്ക്; പ്രതി കീഴടങ്ങി

തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമൂടിൽ സഹോദരൻ സഹോദരിയെ വെട്ടി കൊലപ്പെടുത്തി. വെഞ്ഞാറമൂട് സ്വദേശിയായ 23കാരൻ അസ്നാൻ ആണ് സഹോദരിയെ വെട്ടി കൊലപ്പെടുത്തിയത്. മാതാവിനെയും വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. വെട്ടേറ്റ് പരിക്കേറ്റ മാതാവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ വീട്ടിലുണ്ടായിരുന്ന മറ്റൊരാള്‍ക്കും വെട്ടേറ്റിട്ടുണ്ട്. ഇയാളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നാലെ പ്രതി വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. കൂടുതൽ പേരെ ആക്രമിച്ചിട്ടുണ്ടെന്നാണ് പ്രതി പൊലീസിന് നൽകിയിരിക്കുന്ന മൊഴി. പ്രതിയെ പൊലീസ് ചോദ്യം ചെയ്തുവരുകയാണ്.