ചെന്നൈ: സ്പെയിനിലെ വലൻസിയയിൽ നടന്ന മത്സരത്തിനിടെ തെന്നിന്ത്യൻ സൂപ്പർതാരം അജിത്തിന്റെ കാർ അപകടത്തിൽപ്പെട്ടു.
എന്നാൽ അജിത്തിന് കാര്യമായ പരിക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. അജിത്തിന്‍റെ മാനേജർ സുരേഷ് ചന്ദ്ര പങ്കിട്ട ഒരു വീഡിയോയില്‍ അജിത്തിന്‍റെ കാർ നിയന്ത്രണം തെറ്റിയ മറ്റൊരു കാറിൽ ഇടിക്കാതിരിക്കാന്‍ തന്‍റെ വാഹനം വെട്ടിയൊടിച്ചപ്പോള്‍ രണ്ട് തവണ കറങ്ങുന്നതും കാണാം.
പോർഷെ സ്പ്രിന്റ് ചലഞ്ച് ടൂർണമെന്റിൽ അജിത്തിന്റെ കാറിനെ മറ്റൊരു വാഹനം മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. മറ്റ് വൈറൽ ക്ലിപ്പുകൾ വാഹനം പലതവണ മറിയുന്നതായി കാണിക്കുന്നുണ്ട്.
അജിത്തിന്ഒരു മാസത്തിനിടെയുള്ള രണ്ടാമത്തെ അപകടമാണിത്. ഈ മാസം ആദ്യം പോർച്ചുഗലിലെ എസ്തോറിലിൽ റേസിംഗ് മത്സരത്തിന് തയ്യാറെടുക്കുന്നതിനിടെ അജിത്തിൻ്റെ കാർ അപകടത്തിൽപ്പെട്ടിരുന്നു.
ഈ മാസം ആദ്യം പോർച്ചുഗലിലെ എസ്റ്റോറിൽ അപകടമുണ്ടായിരുന്നു. പരീശീലന സെഷനിടെയുണ്ടായ അപകടത്തിൽ നിന്നും താരം അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. ദുബൈയിലെ റേസിനിടെയും താരത്തിൻ്റെ കാർ അപകടത്തിൽപ്പെട്ടിരുന്നു.