web analytics

ദീർഘനാളായുള്ള ബുദ്ധിമുട്ടിന് വിട; യുവതിയുടെ നട്ടെല്ലിലെ വളവു നിവർത്തി കാരിത്താസ് ആശുപത്രി

കോട്ടയം: നട്ടെലിലെ വളവുമൂലം ദീർഘനാളായി ബുദ്ധിമുട്ടനുഭവിക്കുന്ന യുവതിയ്ക്ക് ആശ്വാസമായി കാരിത്താസ് ആശുപത്രിയിലെ ഓർത്തോ വിഭാഗം ഡോക്ടർമാർ. 8 മണിക്കൂർ നീണ്ട സർജറിയിലൂടെയാണ് യുവതിയുടെ നട്ടെലിലെ വളവു നിവർത്തിയത്. കൗമാരപ്രായത്തിലുള്ളവർക്ക്‌ നട്ടെല്ലിൽ ബാധിക്കുന്ന ഇഡിയൊപാത്തിക് സ്കോളിയോസിസ് എന്ന വളരെ വിരളമായ അവസ്ഥ ബാധിച്ച യുവതിയ്ക്കാണ് ഡോ ജോമിന്റെ നേതൃത്വത്തിൽ ശസ്ത്രക്രിയ നടത്തിയത്.

ഇത്തരത്തിലുള്ള ശസ്ത്രക്രിയ നടത്തുന്ന സമയത്ത് കാലുകളുടെ ബലഹീനതയാണ് പ്രധാന വെല്ലുവിളി. ഈ സങ്കീർണതകൾ ഒഴിവാക്കുന്നതിനായി, ഓപ്പറേഷൻ സമയത്ത് രോഗിയുടെ കാലുകളുടെ ബലം നിരീക്ഷിക്കുന്നതിനുള്ള നൂതന സംവിധാനമായ ന്യൂറോമോണിറ്ററിംഗ് (ONM) എന്ന സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ കഴിഞ്ഞ് ഒരു മാസത്തെ വിശ്രമത്തിന് ശേഷം പഠനം തുടരാനായി യുകെയിലേക്ക് മടങ്ങാനൊരുങ്ങുകയാണ് യുവതി.

എൻഡോസ്കോപ്പിക് നട്ടെല്ല് സർജറി, മിനിമലി ഇൻവേസീവ് സർജറി, കൈഫോപ്ലാസ്റ്റി തുടങ്ങിയ വിവിധ നട്ടെല്ല് പ്രശ്നങ്ങൾക്കുള്ള നൂതന ചികിത്സാ രീതികളിലൂടെ പാർശ്വഫലങ്ങളില്ലാതെ ഇത്തരം അസ്ഥിരോഗ സങ്കീർണതകൾ കൈകാര്യം ചെയ്യാൻ കഴിയുന്ന അപൂർവ നേട്ടമാണ് കാരിത്താസിൻ്റെ ഓർത്തോ തെളിയിക്കുന്നത്. കാരിത്താസ് ഓർത്തോപീഡിക്‌സിൽ കൃത്രിമ ഡിസ്‌ക് മാറ്റിസ്ഥാപിക്കലും വേദനയ്ക്ക് എപ്പിഡ്യൂറൽ കുത്തിവയ്പ്പുകളും ഉണ്ട്.

spot_imgspot_img
spot_imgspot_img

Latest news

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും ശബരിമലയിലെ സ്വർണക്കൊള്ളയുമായി...

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി പാലക്കാട്...

Other news

Related Articles

Popular Categories

spot_imgspot_img