മാഞ്ചസ്റ്റർ സിറ്റി: ട്രാമും വാനും കൂട്ടിയിടിച്ച് 3 വയസ്സുള്ള പെൺകുട്ടി മരിച്ചു. ശനിയാഴ്ച രാവിലെ മാഞ്ചസ്റ്റർ ആർട്ട് ഗാലറിക്ക് സമീപമാണ് സംഭവം.
വിക്ടോറിയയിൽ നിന്ന് മാഞ്ചസ്റ്റർ വിമാനത്താവളത്തിലേക്ക് പോകുകയായിരുന്നു ട്രാം. മോസ്ലി സ്ട്രീറ്റിലുടെ നടക്കുകയായിരുന്ന പെൺകുട്ടിയുടെ മേൽ ട്രാമുമായുള്ള കൂട്ടിയിടിയിൽ നിയന്ത്രണം വിട്ട വാൻ ഇടിച്ചുകയറിയതാണെന്നു സൂചനയുണ്ട്.
അപകടത്തെ തുടർന്ന് ഗുരുതര പരിക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല എന്നും പോലീസ് അറിയിച്ചു.