കൊച്ചി: കളമശ്ശേരിയിൽ നിയന്ത്രണം വിട്ട സ്കൂട്ടർ കാറിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു. തൃക്കാക്കര സ്വദേശി ബുഷറ ബീവിയാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കാണ് അപകടം നടന്നത്.
അശാസ്ത്രീയമായ റോഡ് നിർമാണമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. റോഡിന്റെ ഒരു ഭാഗത്ത് ടാറും ഒരു ഭാഗത്ത് ഇന്റർലോക്ക് കട്ടയും പതിച്ചിട്ടുണ്ട്. ഇതിന് രണ്ടിനും ഇടയിലുള്ള ഉയര വ്യത്യാസത്തിൽ തട്ടിയതിനെ തുടർന്ന് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
സ്കൂട്ടറിൽ നിന്നും തെറിച്ചുവീണ ബുഷറ കാറിനടിയിൽപ്പെടുകയായിരുന്നു. ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് തന്നെ ബുഷറ ബീവിയുടെ മരണം സംഭവിച്ചിരുന്നു. ഈ സ്ഥലത്ത് ഇതിന് മുമ്പും വാഹനങ്ങൾ അപകടത്തിൽ പെട്ടിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു.