ഇറക്കുമതി ചെയ്ത അമ്പതോളം മദ്യകുപ്പികൾ; എല്ലാം മുന്തിയ ഇനം; റബ്ബർ ബാൻഡിട്ട് ചുരുട്ടി വെച്ച നിലയിൽ അറുപതിനായിരത്തോളം രൂപ; വിജിലൻസിന്റെ പിടിയിലായ എറണാകുളം ആർടിഒ ടി.എം.ജെയ്സൺ ചില്ലറക്കാരനല്ല

കൊച്ചി: ഇന്നലെ വിജിലൻസിന്റെ പിടിയിലായ എറണാകുളം ആർടിഒ ടി.എം.ജെയ്സൺ സ്ഥിരം കൈക്കൂലിക്കാരനെന്ന് റിപ്പോർട്ട്.

ഇയാൾ കഴിഞ്ഞ കുറച്ചുനാളുകളായി വിജിലൻസിന്റെ നിരീക്ഷണത്തിലായിരുന്നു എന്നാണ് വിവരം. ഇതിനിടയിലാണ് ബസ് പെർമിറ്റ് പുതുക്കാൻ പണം ആവശ്യപ്പെട്ടെന്ന പരാതി വിജിലൻസിന് ലഭിച്ചത്. ഇതോടെയാണ് ജെയ്സണ് കുരുക്ക് മുറുകിയതും. പണവും മദ്യവുമാണ് ഇയാൾ കൈക്കൂലിയായി വാങ്ങിയിരുന്നത്.

വിജിലൻസ് എസ്.പി എസ്.ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് എറണാകുളം ആർ.ടി.ഒയെ അറസ്റ്റ് ചെയ്തത്.

ഇന്നലെ വൈകിട്ടാണ് കൈക്കൂലി വാങ്ങുന്നതിനിടെ ആർ.ടി.ഒ വിജിലൻസിന്റെ പിടിയിലായത്.ഇയാൾക്കൊപ്പം രണ്ട് ഏജന്റുമാരേയും പിടികൂടിയിട്ടുണ്ട്. രാമു, സജി എന്നീ കൺസൾട്ടന്റുമാരാണ് പിടിയിലായ മറ്റ് രണ്ടുപേർ.

സജിയാണ് ജെയ്സന്റെ ഏറ്റവും അടുത്തയാളെന്നാണ് വിജിലൻസ് പറയുന്നു. പണത്തിന് പുറമേ മദ്യവും ഇയാൾ കൈക്കൂലിയായി കൈപ്പറ്റിയിരുന്നു. ജെയ്സന്റെ വീട്ടിൽനിന്ന് അമ്പതിലേറെ വിദേശമദ്യക്കുപ്പികളും കണ്ടെത്തിയിട്ടുണ്ട്.

ജെയ്സന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത വിദേശമദ്യത്തിൽ ഏറെയും ഇറക്കുമതി ചെയ്തവയാണെന്നാണ് വിവരം. ജെയ്സണേയും രണ്ട് ഏജന്റുമാരേയും വിജിലൻസ് ചോദ്യംചെയ്ത് വരികയാണ്.

വീടിനുപുറമേ ജെയ്സന്റെ ഓഫീസിലും വിജിലൻസ് റെയ്ഡ് നടത്തി. റബ്ബർ ബാൻഡിട്ട് ചുരുട്ടി വെച്ച നിലയിൽ അറുപതിനായിരത്തോളം രൂപയും ലഭിച്ചു. 50 ലക്ഷത്തിനപ്പുറം പോകുന്ന നിക്ഷേപങ്ങളുടെ വിവരങ്ങളും ലഭിച്ചിട്ടുണ്ടെന്ന് എസ്പി അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

Related Articles

Popular Categories

spot_imgspot_img