കാര്യവട്ടം സർക്കാർ കോളജിലെ റാഗിങ്ങിൽ നടപടി. 7 വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു. ഏഴ് വിദ്യാർഥികൾക്കെതിരെയാണ് നടപടി. റാഗിങ് നടത്തിയതായി കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. വേലു, പ്രിൻസ്, അനന്തൻ, പാർത്ഥൻ, അലൻ, ശ്രാവൺ, സൽമാൻ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.
മൂന്നാം വർഷ ബിരുദ വിദ്യാർഥികളായ 7 പേർക്ക് എതിരെയാണ് പരാതി. ഷർട്ട് ഊരി മാറ്റുകയും മർദിക്കുകയും ചെയ്തു എന്നാണ് പരാതി.
ഒന്നാം വർഷ വിദ്യാർഥി ബിൻസ് ജോസാണ് കാര്യവട്ടം പൊലീസിൽ പരാതി നൽകിയത്. ആന്‍റി റാഗിങ് കമ്മറ്റി വിദ്യാർഥി റാഗിങ്ങിന് ഇരയായെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടിക്ക് ശുപാർശ ചെയ്യുന്നത്.