ബെഗളൂരു: ബെഗളൂരു വാഹനാപകടത്തിൽ മലയാളികൾക്ക് ദാരുണാന്ത്യം. മലപ്പുറം സ്വദേശി ഹർഷ് ബഷീർ, കൊല്ലം സ്വദേശി ഷാഹുൽ ഹഖ് എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഇവർ സഞ്ചരിച്ച വാഹനം ബന്നാർഘട്ടിൽ വെച്ച് നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ചു കയറുകയായിരുന്നു. ഉടൻ തന്നെ രക്ഷാപ്രവർത്തനങ്ങൾ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റി.