കൊച്ചി: പാതി വില തട്ടിപ്പ് കേസിൽ കോൺഗ്രസ് നേതാവ് ലാലി വിൻസെൻ്റിൻ്റെ വീട്ടിൽ അടക്കം 12 ഇടത്ത് ഇന്ന് ഇ ഡി റെയ്ഡ്.ഇ ഡിയുടെ കൊച്ചി ഓഫീസാണ് റെയ്ഡ് നടത്തുന്നത്. പാതിവില തട്ടിപ്പ് കേസിലെ പ്രധാനിയെന്ന് സംശയിക്കുന്ന ആനന്ദകുമാറിൻ്റെ വീട്ടിലും, ആനന്ദകുമാറിൻ്റെ ഭാരവാഹിത്വത്തിൽ ഉള്ള തോന്നയ്ക്കൽ സായിഗ്രാമത്തിലും ഇപ്പോൾ റെയ്ഡ് നടക്കുകയാണ്. ശാസ്തമംഗലത്തുള്ള ഓഫീസിലും റെയ്‌ഡ് നടത്തും.
പാതി വില തട്ടിപ്പ് കേസിൽ ഏഴാം പ്രതിയാണ് ലാലി വിൻസെൻ്റ്. ഈ കേസിൽ ലാലി വിൻസെന്റിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. ലാലി വിൻസെൻ്റിൻ്റെ മുൻകൂർ ജാമ്യാപേക്ഷയിലായിരുന്നു ഹൈക്കോടതിയുടെ ഈ നടപടി.
അനന്തു കൃഷ്ണന്റെ സ്ഥാപനത്തിൽ നിന്ന് താൻ 40 ലക്ഷം രൂപ വക്കീൽ ഫീസായി കൈപ്പറ്റിയിരുന്നുവെന്നും തട്ടിപ്പിൽ പങ്കില്ലെന്നും, നിയമോപദേശത്തിനായാണ് പണം കൈപ്പറ്റിയതെന്നും ലാലി വിൻസെന്റ് പറഞ്ഞിരുന്നു.