web analytics

ഒരു ഫ്ലാറ്റ് നിറയെ പൂച്ചകൾ, ഒന്നും രണ്ടുമല്ല 350 എണ്ണം; 48 മണിക്കൂറിനുള്ളിൽ എല്ലാത്തിനേയും ഒഴിവാക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ്

പൂനെയിലാണ് ഈ വിചിത്രമായ സംഭവം,350 പൂച്ചകൾക്ക് ഫ്ലാറ്റിൽ താമസമൊരുക്കിയിരിക്കുകയാണ് യുവതി. ഹദാപ്സറിലെ മാർവൽ ബൗണ്ടി കോഓപ്പറേറ്റീവ് ഹൗസിങ് സൊസൈറ്റിയിലാണ് പൂനെ നഗരസഭയെയും, മഹാരാഷ്ട്ര മൃഗക്ഷേമ ബോർഡിനെയും അമ്പരപ്പിച്ചുകൊണ്ട് ഈ സംഭവം ഉണ്ടായിരിക്കുന്നത്. പൂച്ചകളുടെ ശല്യം സഹിക്കവയ്യാതെ അയൽവാസികൾ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്.

തന്റെ പൂച്ചകളെ നോക്കാൻ സഹായത്തിനായി 6 പേരെയാണ് യുവതി നിയമിച്ചിട്ടുള്ളത്. ഇത്രയധികം പൂച്ചകളെ വളർത്തുന്നതിൽ ബുദ്ധിമുട്ട് അറിയിച്ച് അയവാസികൾ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. പൂച്ചകളുടെ രോമം കൊഴിച്ചിൽ, കാഷ്ടം എന്നിവ അയൽവാസികൾക്ക് തലവേദനയായി മാറി. നിരന്തരം അയൽവാസികൾ പരാതികൾ പറഞ്ഞെങ്കിലും യുവതി അതൊന്നും കാര്യമായി എടുക്കാറില്ല.

പൂച്ചകൾ പ്രജനനം നടത്തിയാണ് ഇത്രയും വലിയ സംഖ്യയിലേക്ക് എത്താൻ സാധ്യത എന്നാണ് പൊലീസ് പറയുന്നത്. നേരത്തെയും അയൽവാസികൾ ഫ്ലാറ്റിന്റെ ഉടമസ്ഥനുമായി സംസാരിച്ചെങ്കിലും ശരിയായ പരിഹാരം കണ്ടെത്താനായില്ല. ഇതിനെ തുടർന്നാണ് അയൽവാസികൾ പൊലീസിൽ പരാതി നൽകിയത്.

സംഭവത്തിൽ യുവതിക്കെതിരെ നടപടി സ്വീകരിക്കാൻ പൂനെ നഗരസഭ ഹദാപ്സർ പൊലീസിലും മൃഗക്ഷേമ വകുപ്പിനെയും സമീപിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ട്. അയൽവാസികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ അടുത്ത 48 മണിക്കൂറിനുള്ളിൽ ഫ്ലാറ്റിൽ നിന്നും പൂച്ചകളെ നീക്കം ചെയ്യണമെന്ന് ഉടമസ്ഥന് മൃഗക്ഷേമ വകുപ്പ് അധികൃതർ നോട്ടീസ് നൽകിയിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന്...

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്?

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്? കൊച്ചി:...

ദേവസ്വം ബോർഡിലെ ശമ്പളം കൊണ്ട് മാത്രം ഇത്രയുമധികം സമ്പാദിക്കാനാകുമോ

ദേവസ്വം ബോർഡിലെ ശമ്പളം കൊണ്ട് മാത്രം ഇത്രയുമധികം സമ്പാദിക്കാനാകുമോ കോട്ടയം: പെരുന്നയിലെ ഒരു...

ബസ് അപകടത്തില്‍ 25 മരണം; ദുരന്തമായി കുര്‍ണൂല്‍

ബസ് അപകടത്തില്‍ 25 മരണം; ദുരന്തമായി കുര്‍ണൂല്‍ ഹൈദരാബാദില്‍ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട...

Other news

പൊന്മുടി സന്ദർശകർക്കായി വീണ്ടും തുറന്നു

പൊന്മുടി സന്ദർശകർക്കായി വീണ്ടും തുറന്നു തിരുവനന്തപുരം: തിരുവനന്തപുരത്തെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടി...

കാൻസറിന്റെ മുന്നറിയിപ്പ് ശരീരമറിയിക്കും; 80% പേരും അവഗണിക്കുന്ന ലക്ഷണങ്ങൾ ഡോക്ടർ വെളിപ്പെടുത്തുന്നു

കാൻസറിന്റെ മുന്നറിയിപ്പ് ശരീരമറിയിക്കും; 80% പേരും അവഗണിക്കുന്ന ലക്ഷണങ്ങൾ ഡോക്ടർ വെളിപ്പെടുത്തുന്നു ശരീരം...

വീട്ടിലെ ഷെഡിൽ സൂക്ഷിച്ച തേങ്ങയും അടക്കയും ദിവസവും കുറഞ്ഞുവരുന്നു; കാര്യമറിയാനായി സിസിടിവി വച്ചു, ദൃശ്യം കണ്ട് അമ്പരന്ന് വീട്ടുകാരൻ…!

തേങ്ങയും അടക്കയും ദിവസവും കുറഞ്ഞുവരുന്നു; ദൃശ്യം കണ്ട് അമ്പരന്ന് വീട്ടുകാരൻ കോഴിക്കോട്: സ്വകാര്യ...

നവീൻ ബാബുവിന്റെ മരണത്തിൽ പുതിയ വഴിത്തിരിവ്; സിപിഎം നേതാവ് പി.പി. ദിവ്യക്കെതിരെ നഷ്ടപരിഹാര ഹർജി

നവീൻ ബാബുവിന്റെ മരണത്തിൽ പുതിയ വഴിത്തിരിവ്; സിപിഎം നേതാവ് പി.പി. ദിവ്യക്കെതിരെ...

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന്...

Related Articles

Popular Categories

spot_imgspot_img