തലശ്ശേരി ദം ബിരിയാണി പത്തനംതിട്ടയിൽ സുലഭമായി കിട്ടുമെന്ന് അവതാരകൻ; കയ്യേറ്റം ചെയ്ത് സി പി എം; പരാതി പോലീസിന് നൽകിയിട്ട് കാര്യമില്ലെന്ന് ബിനു കെ. സാം

പത്തനംതിട്ട: സിപിഎം നേതാക്കൾ തല്ലിയ സംഭവത്തിൽ പ്രതികരണവുമായി മർദ്ദനമേറ്റ അദ്ധ്യാപകനായ അവതാരകൻ ബിനു കെ. സാം. അടിച്ചത് സിപിഎം ഏരിയ സെക്രട്ടറിയാണെന്ന് അദ്ധ്യാപകൻ പറയുന്നു.

തന്റെ ഭാഷാശൈലി സിപിഎം പ്രവർത്തകർക്ക് മനസിലായില്ലെന്നും ആരോഗ്യ മന്ത്രിയും ചെയർമാനും തമ്മിലുള്ള പ്രശ്നത്തിൽ തന്നെ കരുവാക്കിയെന്നുമാണ് ബിനുവിൻ്റെ ആരോപണം. മന്ത്രിയുടെ ഭർത്താവ് പതിവില്ലാതെ തന്നെ വിളിച്ചിരുന്നെന്നും അതിൽ നിന്നാണ് താൻ കരുവായെന്ന് മനസിലായതെന്നും ബിനു പറഞ്ഞു.

അപമാനിക്കപ്പെട്ടതിൽ ഏറെ സങ്കടമുണ്ട്. സിപിഎം കാണിച്ചത് ദാർഷ്ട്യമാണ്. ഇക്കാര്യത്തിൽ പൊലീസിന് പരാതി നൽകാൻ താൽപര്യമില്ലെന്നും സിപിഎം നേതാക്കാൾക്കെതിരെ പൊലീസിൽ പരാതി പറഞ്ഞിട്ട് എന്തുകാര്യമുണ്ടെന്നും ബിനു കെ സാം ചോദിക്കുന്നു.

പത്തനംതിട്ട ടൗൺ സ്ക്വയർ ഉദ്ഘാടന ചടങ്ങിൽ അവതാരകനായിരുന്നു അദ്ധ്യാപകനായ ബിനു കെ സാം. ശനിയാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് ആരോപണത്തിന് ഇടയായ സംഭവം നടന്നത്.

ആരോ​ഗ്യമന്ത്രിക്കും സ്പീക്കർക്കും സ്വാ​ഗതം പറഞ്ഞത് ശരിയായില്ലെന്ന് ആരോപിച്ച് അദ്ധ്യാപകനെ സിപിഎമ്മുകാർ മർദ്ദിക്കുകയായിരുന്നു. പത്തനംതിട്ട സെന്റ് മേരീസ് സ്കൂളിലെ അദ്ധ്യാപകൻ ബിനുവിനാണ് സിപിഎമ്മുകാരുടെ മർദ്ദനമേറ്റത്.

സ്പീക്കർക്ക് സ്വാഗതം പറഞ്ഞപ്പോൾ തലശ്ശേരി ദം ബിരിയാണി പത്തനംതിട്ടയിൽ സുലഭമായി കിട്ടുമെന്നാണ് ബിനു പറഞ്ഞത്. എന്നാൽ ഇത് ശരിയായില്ലെന്നാണ് സിപിഎമ്മുകാരുടെ ആരോപണം.

സ്പീക്കർ എ.എൻ ഷംസീറിനെയും മന്ത്രി വീണാ ജോർജിനെയും പരിഹസിക്കുന്ന രീതിയിലാണ് സ്വാ​ഗതം പറഞ്ഞതെന്ന് സിപിഎമ്മുകാർ ചൂണ്ടിക്കാട്ടി. ബിനുവിനെ പരിപാടിക്ക് ശേഷം മാറ്റിനിർത്തി ചോദ്യം ചെയ്തതിന് പിന്നാലെ കയ്യേറ്റമുണ്ടാവുകയും കൂട്ടത്തിലൊരാൾ തല്ലുകയും ചെയ്തെന്നാണ് അധ്യാപകനായ അവതാരകന്റെ ആരോപണം.

എന്നാൽ മർദിച്ചു എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് സിപിഎം പ്രാദേശിക നേതൃത്വം പ്രതികരിച്ചു. അതിരുവിട്ടാണ് അവതാരകൻ സംസാരിച്ചത്. അത് ചൂണ്ടിക്കാണിക്കുക മാത്രമാണെന്ന് ചെയ്തതെന്നും സിപിഎം നേതാക്കൾ പ്രതികരിച്ചു.

spot_imgspot_img
spot_imgspot_img

Latest news

അണുബാധ തുമ്പിക്കയ്യിലേക്ക് കൂടി ബാധിച്ചു; മസ്തകത്തിൽ മുറിവേറ്റ കൊമ്പൻ ചരിഞ്ഞു

തൃശൂർ: കോടനാട് ചികിത്സാകേന്ദ്രത്തിൽ ചികിത്സയിലായിരുന്ന മസ്തകത്തിൽ മുറിവേറ്റ ആതിരപ്പള്ളിയിലെ കൊമ്പൻ ചരിഞ്ഞു....

കണ്ണൂരിൽ വെടിക്കെട്ടിനിടെ അപകടം; അഞ്ചുപേർക്ക് പരിക്ക്: ഒരാളുടെ നില ഗുരുതരം

കണ്ണൂരിൽ അഴീക്കോട് നീർക്കടവ് മുച്ചിരിയൻ ക്ഷേത്രത്തിലെ ഉൽസവത്തിനോടാനുബന്ധിച്ച വെടിക്കെട്ടിനിടെ അപകടം. അപകടത്തിൽ...

കസ്റ്റംസ് ക്വാർട്ടേഴ്സിലെ കൂട്ട ആത്മഹത്യ; മൂന്നാമത്തെ ആളുടെയും മൃതദേഹം കണ്ടെത്തി

കൊച്ചി: കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സിലെ കൂട്ട ആത്മഹത്യയിൽ മൂന്നാമത്തെ മൃതദേഹവും കണ്ടെത്തി....

കസ്റ്റംസ് ക്വാർട്ടേഴ്സിൽ രണ്ടു മൃതദേഹങ്ങൾ; മരിച്ചത് സെന്‍ട്രല്‍ എക്സൈസ് അസിസ്റ്റന്‍റ് കമ്മീഷണറും സഹോദരിയും; അമ്മയെ കാണാനില്ല

കൊച്ചി: കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സിൽ രണ്ടു മൃതദേഹങ്ങൾ കണ്ടെത്തി. ക്വാർട്ടേഴ്സിലെ മുറിക്കുള്ളിൽ...

Other news

തലസ്ഥാനത്ത് വൻ കഞ്ചാവ് വേട്ട; 48 കിലോ കഞ്ചാവുമായി യുവതിയടക്കം നാലുപേർ പിടിയിൽ

തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ 48 കിലോ കഞ്ചാവുമായി യുവതിയടക്കം നാലുപേരെ നരുവാമൂട്...

രാവിലെ സ്കൂളിലേക്ക് പോകുന്നതിനിടയ്ക്ക് ഹൃദയാഘാതം: പത്താം ക്ലാസുകാരിക്ക് ദാരുണാന്ത്യം

രാവിലെ സ്കൂളിലേക്ക് പോകുന്നതിനിടെ ഹൃദയാഘാതം മൂലം പത്താം ക്ലാസുകാരിക്ക് ദാരുണാന്ത്യം. തെലങ്കാനയിലെ...

അണുബാധ തുമ്പിക്കയ്യിലേക്ക് കൂടി ബാധിച്ചു; മസ്തകത്തിൽ മുറിവേറ്റ കൊമ്പൻ ചരിഞ്ഞു

തൃശൂർ: കോടനാട് ചികിത്സാകേന്ദ്രത്തിൽ ചികിത്സയിലായിരുന്ന മസ്തകത്തിൽ മുറിവേറ്റ ആതിരപ്പള്ളിയിലെ കൊമ്പൻ ചരിഞ്ഞു....

അടിക്കടി വിവാദങ്ങൾ; പിഎം ആർഷോ മാറുമോ?എസ്എഫ്ഐ സംസ്ഥാന ഭാരവാഹികളെ ഇന്ന് അറിയാം

തിരുവനന്തപുരം: എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് സമാപനം. പുതിയ സംസ്ഥാന ഭാരവാഹികളെ...

Related Articles

Popular Categories

spot_imgspot_img