web analytics

ദ്രാവിഡ രാഷ്ട്രീയത്തിൽ ഡിഎംകെയുടെ പൂഴിക്കടകൻ; ദളപതിയെ തളക്കാൻ ഉലകനായകൻ

ചെന്നൈ: ദ്രാവിഡ രാഷ്ട്രീയത്തിൽ ഡിഎംകെയുടെ പൂഴിക്കടകൻ. വിജയിയുടെ മുന്നേറ്റം തടയാനും ബിജെപിയുടെ വരവ് തടയാനും കമൽഹാസനെ കളത്തിലിറക്കാൻ ഉദയനിധിസ്റ്റാലിൻ. കമലിന്റെ വീട്ടിൽ ഒരുമണിക്കൂറോളംനീണ്ട കൂടിക്കാഴ്ചയിൽ തമിഴ്നാട് രാഷ്ട്രീയവും ദേശീയരാഷ്ട്രീയവും കലാ സാംസ്‌കാരിക കാര്യങ്ങളും ചർച്ചാവിഷയമായതായി ഉദയനിധി പറഞ്ഞു. പ്രിയസഹോദരൻ ഉദയനിധിയുമായുള്ള കൂടിക്കാഴ്ച അവിസ്മരണീയമായിരുന്നെന്ന് കമലും പറഞ്ഞു.

കഴിഞ്ഞ ദിവസം കമൽ ഹാസനെ രാജ്യസഭയിലേക്ക് അയക്കാൻ തീരുമാനം എടുത്തിരുന്നു. മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ നിർദേശപ്രകാരം ഡിഎംകെ നേതാവും മന്ത്രിയുമായ പികെ ശേഖർബാബു നടനുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ജൂലൈയിൽ ഒഴിവ് വരുന്ന ആറു സീറ്റുകളിൽ ഒന്ന് കമൽ ഹാസന് നൽകാനാണ് ഡിഎംകെയുടെ തീരുമാനം. ആറെണ്ണത്തിൽ, കുറഞ്ഞത് നാല് സീറ്റിലെങ്കിലും അനായാസം വിജയിക്കാൻ ഡിഎംകെക്ക് കഴിയും. എന്നാൽ അഞ്ച് രാജ്യസഭ സീറ്റ് വരെ സ്വന്തമാക്കാൻ കഴിയുമെന്നാണ് ഡിഎംകെ കണക്ക് കൂട്ടൽ. കമൽ ഹാസന്റെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡിഎംകെ സഖ്യത്തിലെത്തിയ കമൽ ഹാസന് രാജ്യസഭാ സീറ്റ് വാഗ്ദാനംചെയ്തുവെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യത്തിന് നൽകുന്ന പിന്തുണയ്ക്ക് പകരമായി കമൽ ഹാസന് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ “ചങ്ക് “ആണ് പോറ്റി!

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ "ചങ്ക്...

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി അന്വേഷണവും പുരോഗമിക്കുന്നു

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി...

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ് യുഡിഎഫിലേക്ക്; പ്രഖ്യാപനം ഉടൻ

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ്...

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ ഇൻഡ്യാനയിൽ അറസ്റ്റിൽ

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ...

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം കേരളത്തിൽ മദ്യപാനം...

Other news

പ്രായം കൂടിയിട്ടും വിവാഹാലോചന നടത്താത്തതിൽ അതൃപ്തി; ഉറങ്ങിക്കിടന്ന അച്ഛനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി മകൻ

ഉറങ്ങിക്കിടന്ന അച്ഛനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി മകൻ ബെംഗളൂരു: കർണാടകത്തിലെ ചിത്രദുർഗ ജില്ലയിൽ...

ഞാന്‍ ബിജെപിയില്‍ ചേരും, രാജീവ് ചന്ദ്രശേഖറുമായി ചർച്ച നടത്തിയെന്ന് സിപിഎം മുൻ എംഎൽഎ

ഞാന്‍ ബിജെപിയില്‍ ചേരും, രാജീവ് ചന്ദ്രശേഖറുമായി ചർച്ച നടത്തിയെന്ന് സിപിഎം മുൻ...

മകരവിളക്കിന് ശബരിമലയിൽ കർശന നിയന്ത്രണം; ദർശനം 35,000 ഭക്തർക്ക് മാത്രം

മകരവിളക്കിന് ശബരിമലയിൽ കർശന നിയന്ത്രണം; ദർശനം 35,000 ഭക്തർക്ക് മാത്രം കൊച്ചി: മകരവിളക്ക്...

തന്ത്രി കണ്ഠരര് രാജീവര്‍ക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിലേക്ക് മാറ്റി

തന്ത്രി കണ്ഠരര് രാജീവര്‍ക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിലേക്ക് മാറ്റി തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍...

ബോഡി റോൾ വണ്ടിയുടെ ഏഴയലത്ത് പോലും വരില്ല; ഡാവിഞ്ചി സസ്പെൻഷനുമായി XUV 7XO, റിവ്യു വായിക്കാം

ബോഡി റോൾ വണ്ടിയുടെ ഏഴയലത്ത് പോലും വരില്ല; ഡാവിഞ്ചി സസ്പെൻഷനുമായി XUV...

കലോത്സവത്തിൽ താമര വിരിയും; മന്ത്രി ശിവന്‍കുട്ടിയുടെ നയതന്ത്രം

കലോത്സവത്തിൽ താമര വിരിയും; മന്ത്രി ശിവന്‍കുട്ടിയുടെ നയതന്ത്രം 64ാമത് കേരള സ്‌കൂൾ കലോത്സവത്തിന്റെ...

Related Articles

Popular Categories

spot_imgspot_img