കൊച്ചി: ആൺ സുഹൃത്തിൻ്റെ വീട്ടിലെത്തി തീ കൊളുത്തി യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. എറണാകുളം കാലടിയിലാണ് സംഭവം. ചെങ്ങമനാട് കരയാംപറമ്പ് സ്വദേശി നീതുവാണ് ആത്മഹത്യക്ക് ശ്രമിച്ചത്.
ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. 90 ശതമാനം പൊള്ളലേറ്റ യുവതി മെഡിക്കൽ കോളജിൽ വെന്റിലേറ്ററിൽ ചികിത്സയിൽ തുടരുകയാണ്. വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ് നീതു.