web analytics

ഞെട്ടിക്കാൻ വരുന്നു ഗ്രോക്ക് 3! ചാറ്റ് ജിപിടി-ക്ക് എട്ടിന്റെ പണി

ന്യൂയോർക്ക്: എക്സ് എഐയുടെ ജനറേറ്റീവ് എഐ ചാറ്റ്‌ബോട്ടായ ഗ്രോക്ക് 3 ഉടൻ പുറത്തിറങ്ങുമെന്ന വെളിപ്പെടുത്തലുമായി ഇലോൺ മസ്ക് രംഗത്ത്. ചാറ്റ്‌ജിപിടി അടക്കമുള്ള മറ്റ് എഐ ചാറ്റ്ബോട്ടുകളെയെല്ലാം മറികടക്കുന്ന തരത്തിലുള്ള പ്രകടനം ഗ്രോക്ക് 3-നുണ്ടാകുമെന്ന് മസ്ക് വീഡിയോയിൽ അവകാശപ്പെട്ടതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു.

ഓപ്പൺ എഐയുടെ ചാറ്റ്‌ജിപിടി അടക്കമുള്ള എഐ മോഡലുകൾക്ക് ഡീപ്‌സീക്ക് പോലുള്ള ചൈനീസ് ചാറ്റ്ബോട്ടുകൾ വലിയ വെല്ലുവിളിയാവുന്ന സാഹചര്യത്തിലാണ് ഗ്രോക്ക് 3-യുടെ വികസനത്തെ കുറിച്ച് ഇലോൺ മസ്‌ക് വെളുപ്പെടുത്തിയിരിക്കുന്നത് . എക്സ്എഐയുടെ ചാറ്റ്ബോട്ടായ ഗ്രോക്ക് 3 വികസനത്തിൻറെ അന്തിമ പാതയിലാണെന്നും ഒന്നോ രണ്ടോ ആഴ്ചകൾ കൊണ്ട് പുറത്തിറക്കുമെന്നും മസ്ക് പറഞ്ഞു. ഓപ്പൺ എഐയുടെ ചാറ്റ്ജിപിടിക്ക് വലിയ വെല്ലുവിളിയാവുമെന്ന പ്രകടന മികവ് ഗ്രോക്ക് 3-യ്ക്കുണ്ടാകുമെന്ന് മസ്ക് അവകാശപ്പെട്ടു.

ഗ്രോക്ക് 3-യ്ക്ക് വളരെ മികവാർന്ന റീസണിംഗ് കഴിവുകളുണ്ട്. മറ്റ് എഐ ചാറ്റ്ബോട്ടുകളെയെല്ലാം വെല്ലുന്ന മികവാണ് പരീക്ഷണ ഘട്ടത്തിൽ ഗ്രോക്ക് 3 കാഴ്ചവെച്ചത്, അതൊരു ശുഭ സൂചനയാണെന്നും ഇലോൺ മസ്‌ക് പറഞ്ഞു. മൈക്രോസോഫ്റ്റ് പിന്തുണയുള്ള ഓപ്പൺ എഐയ്ക്കും ആൽഫബെറ്റിൻറെ ഗൂഗിളിനും ആർട്ടിഫിഷ്യൽ ഇൻറലിജൻസ് രംഗത്ത് വെല്ലുവിളിയുയർത്താൻ ലക്ഷ്യമിട്ടാണ് ശതകോടീശ്വരനായ ഇലോൺ മസ്ക് എക്സ്എഐ സ്ഥാപിച്ചത്.

ഓപ്പൺ എഐയുടെ സഹസ്ഥാപനായിരുന്നു മസ്ക് എങ്കിലും സാം ആൾട്ട്‌മാനുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് 2018ൽ ഓപ്പൺ എഐ വിട്ടിരുന്നു. ഇതിന് ശേഷം ഓപ്പൺ എഐ പുറത്തിറക്കിയ ചാറ്റ്ബോട്ടായ ചാറ്റ്ജിപിടി ലോകമെങ്ങും വലിയ പ്രചാരം നേടി. ചാറ്റ്ജിപിടി നിർമാതാക്കളായ ഓപ്പൺഎഐയുടെ സിഇഒ സാം ആൾട്ട്‌മാനുമായി കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പോർവിളിയുടെ തുടർച്ചയാണ് ഇലോൺ മസ്കിൻറെ ഭാഗത്ത് നിന്ന് ഗ്രോക്ക് 3-യുമായി ബന്ധപ്പെട്ട് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

അമേരിക്കയിലെ ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക് ദാരുണാന്ത്യം

ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക്...

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ; നടപടി ‘തിടുക്കത്തിൽ’, വിസി സ്ഥാനത്ത് തുടരും

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ;...

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന് പ്രവചനം

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന്...

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു തിരുവനന്തപുരം: വേനൽക്കാല വൈദ്യുതി ആവശ്യകത...

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ കടുത്ത പ്രതിസന്ധിയിൽ

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ...

Other news

പശ്ചിമേഷ്യയിൽ സംഘർഷം; ഇറാൻ–ഫ്രാൻസ് വിദേശകാര്യമന്ത്രിമാർ ഫോണിൽ ചർച്ച

ടെഹ്റാൻ: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇറാനും ഫ്രാൻസും തമ്മിൽ ഉന്നതതല...

ക്ഷമയോടെ മുന്നോട്ട്; ഇന്നത്തെ നക്ഷത്രഫലം

മേടം: കാര്യങ്ങൾ പ്രതീക്ഷിച്ച പോലെ മുന്നോട്ടുപോകാതിരിക്കാം. സാമ്പത്തിക ഇടപാടുകളിൽ സൂക്ഷ്മത ആവശ്യമാണ്....

ഗംഗയിൽ വളർത്തുനായയെ കുളിപ്പിച്ചു; പ്രതിഷേധവുമായി വിശ്വാസികൾ, വീഡിയോ വൈറൽ

ഹരിദ്വാർ: ഗംഗാനദിയിൽ വളർത്തുനായയെ കുളിപ്പിച്ചതിനെ തുടർന്ന് ഉണ്ടായ തർക്കത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ...

വിവാഹേതരബന്ധം; ഭാര്യയെ കഴുത്തറത്ത് കൊന്ന് കവർച്ചയായി നടിച്ചു, ഭർത്താവ് പിടിയിൽ

ലഖ്‌നൗ: ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ മീററ്റിലാണ്...

Related Articles

Popular Categories

spot_imgspot_img