മലപ്പുറം: പാതിവില തട്ടിപ്പ് കേസിൽ ഒരാളെ കൂടി അറസ്റ്റ് ചെയ്തു. മലപ്പുറം തിരൂർ വാക്കാട് സ്വദേശിയായ പാലക്ക വളപ്പിൽ ചെറിയ ഒറ്റയിൽ റിയാസ് (45) ആണ് അറസ്റ്റിലായത്. തിരൂർ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ആൽ ഫൗണ്ടേഷൻ എന്ന ചാരിറ്റി സ്ഥാപനം വഴി പകുതി വിലയ്ക്ക് സ്കൂട്ടർ നൽകാമെന്ന് വാഗ്ദാനം നൽകി തട്ടിപ്പ് നടത്തിയെന്നാണ് റിയാസിനെതിരായ കേസ്. പകുതി വില തട്ടിപ്പിനിരയായ അമ്പതോളം സ്ത്രീകൾ ഇയാൾക്കെതിരെ പരാതിയുമായി പോലീസിനെ സമീപിച്ചിച്ചിരുന്നു.
എറണാകുളം കേന്ദ്രീകരിച്ച് നടന്നിട്ടുള്ള ആൽ ഫൗണ്ടേഷൻ തട്ടിപ്പിന്റെ മലപ്പുറം ജില്ലയിലെ ഇടനിലക്കാരനാണ് റിയാസ്. ഇതോടെ പതിവില തട്ടിപ്പിൽ മലപ്പുറത്ത് അറസ്റ്റിലായവരുടെ എണ്ണം രണ്ടായി.