കൊച്ചി: കൊച്ചി കലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ ഗാലറിയിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉമ തോമസ് എംഎൽഎ നാളെ ആശുപത്രി വിടും. നിലവിൽ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ഡിസംബർ 29 ന് കൊച്ചിയിലെ കലൂരിലുള്ള ജവഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് 15 അടി താഴ്ചയിലേക്ക് വീണ് തലയ്ക്കും ശ്വാസകോശത്തിനും ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഗാലറിക്ക് മുകളിൽ സ്ഥാപിച്ച താൽക്കാലിക വേദിയിൽ ശരിയായ ബാരിക്കേഡുകൾ ഇല്ലാത്തത് ഉൾപ്പെടെ വേദിയിൽ നിരവധി സുരക്ഷാ വീഴ്ചകൾ കണ്ടെത്തിയിരുന്നു