തിരുവനന്തപുരം പാലോട് കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. വെന്‍കൊല്ല ഇലവുപാലം അടിപറമ്പ് തടത്തരികത്തു വീട്ടില്‍ ബാബു(54)ആണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് മൂന്ന് പേരാണ്.
നാല് ദിവസം മുൻപ് വനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടിൽ പോയ ബാബു തിരിച്ചെത്തിയിരുന്നില്ല. ഇതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിൽ കുളത്തൂപ്പുഴ വനംപരിധിയില്‍പ്പെട്ട അടിപറമ്പ് ശാസ്താംനട കാട്ടുപാതയ്ക്കു സമീപം ബാബുവിന്റെ വസ്ത്രങ്ങളാണ് ആദ്യം കണ്ടത്.
തിങ്കളാഴ്ച രാത്രി ആറുമണിയോടെ ആന ചവിട്ടിക്കൊന്ന നിലയിൽ കണ്ടെത്തുകയായിരുന്നു.
ബാബു മരിച്ചത് കാട്ടാനയുടെ ആക്രമണത്തിലാണെന്ന് ഇന്ന് രാവിലെ സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.