പാലക്കാട്: പട്ടാമ്പി നേർച്ചക്കിടെ ആന വിരണ്ടോടി. ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം. പേരൂർ ശിവൻ എന്ന ആനയാണ് വിരണ്ടോടിയത്.(Elephant turns violent at pattambi festival)
നഗരപ്രദക്ഷിണ ഘോഷയാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് സംഭവം. പാപ്പാൻമാർ ആനയുടെ വാലിൽ തൂങ്ങിയാണ് ആനയെ നിയന്ത്രണവിധേയമാക്കിയത്. മൂന്നുപേരാണ് ആനപ്പുറത്ത് ഉണ്ടായിരുന്നത്. ഇവരെ രക്ഷപ്പെടുത്തി താഴെയിറക്കി. വിവരമറിഞ്ഞ് ഓടിയ ആളുകൾ തിക്കിലും തിരക്കിലും പെട്ടു താഴെ വീഴുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു.
സ്കൂൾ ഗേറ്റ് എടുത്തു ചാടി രക്ഷപ്പെടാൻ ശ്രമിച്ച മധ്യ വയസ്കനാണ് പരിക്കേറ്റത്. ഇയാളുടെ കാലിലൂടെ കമ്പി തുളഞ്ഞു കയറുകയായിരുന്നു. കമ്പി മുറിച്ച് ഇയാളെ പ്രദേശവാസികളും പൊലീസും ചേർന്ന് സമീപത്തെ ആശുപത്രിയിൽ എത്തിച്ചു. കഴിഞ്ഞ ദിവസം കൂറ്റനാട് നേർച്ചക്കിടെയും ആന വിരണ്ട് പാപ്പാനെ കുത്തിക്കൊന്നിരുന്നു.