മൂലമറ്റം: കുപ്രസിദ്ധ ഗുണ്ട സാജൻ സാമുവൽ വധക്കേസിൽ പ്രതികൾ ഉപയോഗിച്ച വാക്കത്തി കണ്ടെത്തി. മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപത്തെ കനാലിൽ നിന്നാണ് മൂലമറ്റം അഗ്നിരക്ഷാസേന കണ്ടെടുത്തത്.
കഴിഞ്ഞ രണ്ടിനാണ് മേലുകാവ് ഇരുമാപ്ര സ്വദേശി സാജൻ സാമുവലിൻറെ (47) മൃതദേഹം മൂലമറ്റം തേക്കിൻ കൂപ്പിന് സമീപം കണ്ടെത്തിയത്. സംഭവത്തിൽ എട്ട് പ്രതികളെ പോലീസ് പിടികൂടി.
പ്രതികളും സാജനും തമ്മിൽ മദ്യപാനത്തിനിടെ നടന്ന വാക്കുതർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. കനാലിലെ വെള്ളമൊഴുക്ക് കുറച്ചതിന് ശേഷമാണ് പരിശോധന നടത്തിയത്.
കണ്ടെത്തിയ വാക്കത്തി ഉപയോഗിച്ചാണ് സാജൻറെ ഒരു കൈ വെട്ടിമാറ്റിയത് എന്ന് പോലീസ് പറഞ്ഞു.