40 മില്യൺ വിദ്യാർഥികളുള്ള ഇന്ത്യൻ വിപണിയിൽ കണ്ണുവെച്ച് യു.കെ.യിലെ പ്രധാന സർവകലാശാലകൾ. സതാംപ്ടൺ സർവകലാശാലയാണ് ആദ്യമായി ഇന്ത്യയിൽ പ്രവർത്തനം തുടങ്ങുന്ന കാര്യം പ്രഖ്യാപിച്ചത്.ഡൽഹിയ്ക്ക് സമീപം ഗുഡ്ഗാവിലാണ് ക്യാമ്പസ് തുറക്കുമെന്ന് പ്രഖ്യാപിച്ചത്. UK universities set to open campuses in India
ഇന്ത്യയിൽ ക്യാമ്പസ് തുറക്കേണ്ടതിന്റെ ആവശ്യകത തനിക്ക് ബോധ്യമുണ്ടെന്ന് കാട്ടി ന്യൂകാസിൽ സർവകലാശാലയുടെ വൈസ് ചാൻസിലർ പ്രൊഫ.ക്രിസ് ഡേയും രംഗത്തെത്തി. ബ്രിട്ടീഷ് കൗൺസിൽ ഡൽഹിയിൽ നടത്തിയ പരിപാടിയിലാണ് പ്രഖ്യാപനമുണ്ടായത്. കുറഞ്ഞ ചെലവിൽ വിദേശ ബിരുദം നേടാൻ വിദ്യാർഥികളെ യു.കെ. സർവകലാശാലകളുടെ നീക്കം സഹായിക്കുമെന്നാണ് വിലയിരുത്തൽ.
2022-23 കാലയളവിൽ ഇന്ത്യയിൽ നിന്നും 125,000 വിദ്യാർഥികളാണ് യു.കെ.യിലെ സർവകലാശാലകളിൽ നിന്നും ബിരുദംനേടിയത്. യു.കെ.സർവകലാശാലകളുടെ അന്താരാഷ്ട്ര വത്കരണത്തിന് ഏറ്റവും സാധ്യതയുള്ളത് ഇന്ത്യയിലാണെന്ന് യു.കെ.യിലെ ഉന്നത വിദ്യാഭ്യാസ നയ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ നിക്ക് ഹിൽമാനും പ്രസ്താവിച്ചു.