തിരുവനന്തപുരം: കേരളത്തില്‍ ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ രണ്ടു ഡിഗ്രി സെല്‍ഷ്യസ് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.
ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും.
അതുകൊണ്ട് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേ സമയംവരുന്നത് കടുത്ത വേനൽക്കാലമാണെന്നാണ് റിപ്പോർട്ട്. ഫെബ്രുവരി ആദ്യവാരത്തിൽത്തന്നെ ഉച്ചസമയത്തെ താപനില 36 മുതൽ 38 ഡിഗ്രി വരെ എത്തുന്നത് ഇതിലേക്കുള്ള സൂചനയാണെന്ന് കാലാവസ്ഥാനിരീക്ഷകർ ആശങ്കപ്പെടുന്നു.
കാലാവസ്ഥാമാറ്റം മൂലം നേരത്തേ വേനലെത്തുന്നത് ഏതാനും വർഷങ്ങളായി തുടരുന്നുണ്ടെങ്കിലും ഇത്തവണ പതിവിലും നേരത്തേയാണെന്നുമാത്രം.
ജനുവരി 30-നു തന്നെ സംസ്ഥാനത്ത് പലയിടത്തും പകൽ താപനില കാര്യമായി ഉയർന്നിരുന്നു. അടുത്ത മൂന്നരമാസം രാജ്യത്തുടനീളം കടുത്ത ചൂട് പ്രതീക്ഷിക്കാം.