തിരുവനന്തപുരം: സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുന്നതിനിടെ മരക്കൊമ്പ് വീണ് എട്ടുവയസുകാരിക്ക് ദാരുണാന്ത്യം.
മാരായമുട്ടം ഗവ.സ്കൂളിലെ വിദ്യർഥിനിയും അരുവിപ്പുറം ഒടുക്കത്ത് സ്വദേശി പ്രശാന്തിന്റെ മകളുമായ ബിനിജയാണ് മരിച്ചത്.
അപകടം നടന്ന ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം എസ്എടി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
പോസ്റ്റ്മോർട്ടം അടക്കം നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
കുട്ടി വീടിന് സമീപത്ത് എത്തിയപ്പോൾ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്ന മരത്തിന്റെ കമ്പ് ഒടിഞ്ഞു വീഴുകയായിരുന്നു.