സോഡാകുപ്പികൊണ്ട് കുത്തി പരിക്കേൽപ്പിച്ചു; യുവാവിന്റെ ശരീരത്തിൽ 48 തുന്നലുകൾ

ഓ​ച്ചി​റ: യു​വാ​വി​നെ സോ​ഡാകു​പ്പി ഉ​പ​യോ​ഗി​ച്ച് കു​ത്തി ​പരിക്കേൽപ്പിച്ചയാളെ പൊ​ലീ​സ് പി​ടി​കൂ​ടി. ഓ​ച്ചി​റ പാ​യി​ക്കു​ഴി ത്രീ ​റോ​സ​സ് ഹൗ​സി​ൽ ആ​രീ​സ് മു​ഹ​മ്മ​ദ് ആ​ണ് ഓ​ച്ചി​റ പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്.

കാ​യം​കു​ളം പു​തു​പ്പ​ള്ളി സ്വ​ദേ​ശി ന​വാ​സി​നെ (37) ആ​ണ് സോ​ഡാ കു​പ്പി​ ഉപയോഗിച്ചു കു​ത്തി​യ​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി 11.30ഓ​ടെയാണ് സംഭവം നടന്നത്. ഓ​ച്ചി​റ രാ​ഗം ജ​ങ്ഷ​നി​ലെ ക​ട​യി​ലെ​ത്തി​യ ആ​രീ​സ് അ​വി​ടെ​യി​രു​ന്ന സോ​ഡാ​കു​പ്പി എ​റി​ഞ്ഞു​ട​ക്കുകയും ഇ​ത് സ​മീ​പ​ത്ത് നി​ന്ന ന​വാ​സ് ചോ​ദ്യം ചെ​യ്യുകയും ചെയ്തതോടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും പൊ​ട്ടി​ച്ച സോ​ഡാ കു​പ്പി​യു​മാ​യി ആ​രീ​സ്​ ന​വാ​സി​നെ ആക്രമിക്കുകയുമായിരുന്നു.

പ​ല​യി​ട​ങ്ങ​ളി​ലാ​യി ആ​ഴ​ത്തി​ൽ മു​റി​വേ​റ്റ​തി​നെ തു​ട​ർ​ന്ന് 48 തുന്നലുകളാണ് നവാസിന്റെ ശരീരത്തിൽ ഇടേണ്ടിവന്നത്. എ​സ്.​ഐ​മാ​രാ​യ റെ​നോ​ക്‌​സ്, സു​നി​ൽ, എ​സ്.​സി.​പി.​ഒ രാ​ഹു​ൽ, സി.​പി.​ഒ​മാ​രാ​യ ക​നീ​ഷ്, അ​നീ​സ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പിടികൂടിയത്.

spot_imgspot_img
spot_imgspot_img

Latest news

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ തിരുവനന്തപുരം: എഡിഎമ്മായിരുന്ന നവീൻ ബാബുവിൻറെ ആത്മഹത്യയുമായി...

പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും

പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥി...

ബ്രാൻഡഡ് കള്ള് വിൽക്കാം: ടോഡി പാർലർ തുടങ്ങാം

ബ്രാൻഡഡ് കള്ള് വിൽക്കാം: ടോഡി പാർലർ തുടങ്ങാം കൊച്ചി: കുപ്പിയിലാക്കി കള്ള് ബ്രാൻഡ്...

Other news

ഓണക്കിറ്റ് ആറ് ലക്ഷം കുടുംബങ്ങൾക്ക്

ഓണക്കിറ്റ് ആറ് ലക്ഷം കുടുംബങ്ങൾക്ക് തിരുവനന്തപുരം: സംസ്ഥാനത്ത് പതിവുപോലെ ഇത്തവണയും ഓണത്തിന് മഞ്ഞ...

ഇഡി നോട്ടീസ് നിയമപരമല്ലെന്ന് പ്രസ് ക്ലബ്

ഇഡി നോട്ടീസ് നിയമപരമല്ലെന്ന് പ്രസ് ക്ലബ് കൊച്ചി: എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് നൽകിയ നോട്ടീസ്...

ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു

ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു ചെന്നൈ: സർക്കാർ ആശുപത്രിയിൽ ചികിത്സയിലുള്ള ഭാര്യയെ കാണാനെത്തിയ ഭർത്താവ്...

വെളിച്ചെണ്ണയിൽ അമിതലാഭം നേടാൻ തിരിമറികൾ

വെളിച്ചെണ്ണയിൽ അമിതലാഭം നേടാൻ തിരിമറികൾ സംസ്ഥാനത്ത് വെളിച്ചെണ്ണയുടെ വില കുതിക്കുന്നു. വില കുത്തനെ...

അടുത്ത നാല് ദിവസത്തെ മഴമുന്നറിയിപ്പുകൾ

അടുത്ത നാല് ദിവസത്തെ മഴമുന്നറിയിപ്പുകൾ തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാഴ്ചയായി തുടരുന്ന മഴ വരും...

യു.എസിൽ ഇന്ത്യൻ ഡോക്ടർക്കെതിരെ കേസ്

യു.എസിൽ ഇന്ത്യൻ ഡോക്ടർക്കെതിരെ കേസ് ന്യൂജഴ്സി∙ അമേരിക്കയിൽ ഇന്ത്യൻ വംശജനായ ഡോക്ടർക്കെതിരെ മെഡിക്കല്‍...

Related Articles

Popular Categories

spot_imgspot_img