web analytics

യു.കെ.യിൽ ഇനി ഇറച്ചി വാങ്ങുമ്പോൾ ഇക്കാര്യം ശ്രദ്ധിച്ചില്ലേൽ രോഗം പിന്നാലെയെത്തും….! പുതിയ ആശങ്ക

ബ്രെക്‌സിറ്റിന് ശേഷം ഇറച്ചിയുടെ ഗുണനിലവാര പരിശോധനകൾ ദുർബലമായത് മുതലെടുക്കുകയാണ് ഇറച്ചിക്കച്ചവടക്കാർ. ശരിയായ പരിശോധനകൾക്ക് വിധേയമാകാത്ത ഇറച്ചികൾ യു.കെ.യിലേയ്ക്ക് വ്യാപകമായി എത്തുന്നുവെന്ന് പ്രാദേശിക അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സമീപകാലത്ത് പക്ഷിപ്പനിയും , കുളമ്പുരോഗവും ഉൾപ്പെടെയുള്ള ജന്തു ജന്യ രോഗങ്ങൾ പിടിപെട്ടതും ഗുണനിലവാരമില്ലാത്ത ഇറച്ചി വിൽപ്പനയും ആരോഗ്യ പ്രവർത്തകരെ ആശങ്കയിലാക്കുന്നുണ്ട്. ഇതോടെ വിശ്വസ്തത പുലർത്തുന്ന ബ്രാൻഡുകളുടെ ഇറച്ചി വാങ്ങിയില്ലെങ്കിൽ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർധിച്ചിരിക്കുകയാണ്.

ബ്രെക്‌സിറ്റിന് ശേഷം യു.കെ.യിൽ ഉണ്ടായ വാണിജ്യ വാഹനങ്ങളുടെ പരിശോധനയിൽ ഉണ്ടായ വീഴ്ചയാണ് ഗുണനിലവാരമില്ലാത്ത ഇറച്ചി രാജ്യത്തേക്ക് എത്തുന്നതിന് കാരണമായി പറയുന്നത്. അതിർത്തി കടക്കുന്ന വാഹനങ്ങളെ മറ്റൊരു പരിശോധനാ കേന്ദ്രത്തിലേക്ക് പറഞ്ഞുവിടുന്ന സംവിധാനമാണ് നിലവിലുള്ളത്. എന്നാൽ പല വാഹനങ്ങളും ചരക്കുകളുമായി പരിശോധനാ കേന്ദ്രത്തിൽ എത്തുന്നില്ല. ഇത് പലപ്പോഴും ഗുരുതരമായ വീഴ്ച്ചയ്ക്ക് കാരണമാകുന്നു.

ഇതോടെ രാജ്യത്തെ ജൈവ സുരക്ഷ അപകടത്തിലാണെന്ന് വാദിക്കുന്നവരുമുണ്ട്. കുളമ്പു രോഗത്തെ തുടർന്ന് ജർമൻ മാംസം ഇറക്കുമതി ചെയ്യുന്നതിന് യു.കെ.യിൽ നിലവിൽ നിയന്ത്രണമുണ്ട്. 100 ടൺ ഇറച്ചി ഭക്ഷയയോഗ്യമല്ലെന്നു കണ്ട് കുറഞ്ഞ കാലത്തിനുള്ളിൽ അധികൃതർ പിടിച്ചെടുത്ത് നശിപ്പിക്കുകയും ചെയ്തു.

Content Summary: Local and international media are reporting that meat that has not undergone proper testing is widely selling in UK.

spot_imgspot_img
spot_imgspot_img

Latest news

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

Other news

സലാലയിൽ മലയാളി യുവാവ് മരിച്ച നിലയിൽ

സലാലയിൽ മലയാളി യുവാവ് മരിച്ച നിലയിൽ സലാല: സലാലയിൽ മലയാളി യുവാവിനെ മരിച്ചനിലയിൽ...

ചാര്‍ലി കിര്‍ക്കിനെ വെടിവെച്ച് കൊന്ന പ്രതി പിടിയില്‍

ചാര്‍ലി കിര്‍ക്കിനെ വെടിവെച്ച് കൊന്ന പ്രതി പിടിയില്‍ വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ്...

സുശീല കാര്‍ക്കി നേപ്പാളിലെ ഇടക്കാല പ്രധാനമന്ത്രി

സുശീല കാര്‍ക്കി നേപ്പാളിലെ ഇടക്കാല പ്രധാനമന്ത്രി കാഠ്മണ്ഡു: മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ്...

നേപ്പാളിൽ ഇന്ത്യാക്കാരിക്ക് ദാരുണാന്ത്യം

നേപ്പാളിൽ ഇന്ത്യാക്കാരിക്ക് ദാരുണാന്ത്യം ന്യൂഡൽഹി: നേപ്പാളിൽ നടന്ന അക്രമാസക്തമായ പ്രതിഷേധത്തിനിടെ തീപിടിച്ച ഹോട്ടലിൽ...

നവരാത്രി സ്പെഷ്യൽ സർവീസുകളുമായി കെഎസ്ആർടിസി

നവരാത്രി സ്പെഷ്യൽ സർവീസുകളുമായി കെഎസ്ആർടിസി തിരുവനന്തപുരം: നവരാത്രി പ്രമാണിച്ച് ദക്ഷിണേന്ത്യൻ ന​ഗരങ്ങളിലെ മലയാളികൾക്ക്...

Related Articles

Popular Categories

spot_imgspot_img