വിദേശത്ത് ജോലിക്കായുള്ള രേഖകൾ ശരിയാക്കി തരാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തി പീഡിച്ചിച്ച കേസിൽ പ്രതി അറസ്റ്റിൽ. പാലക്കാട് കൊപ്പം ആമയൂർ കിഴക്കേക്കര കല്ലിയിൽ വീട്ടിൽ സറഫുദ്ദീൻ (45) നെയാണ് ചെങ്ങനാട് പോലീസ് അറസ്റ്റ് ചെയ്തത്. 2024 ഒക്ടോബറിൽ ആയിരുന്നു സംഭവം. Suspect arrested in case of harassing woman by promising to fix documents for work abroad
കുവൈറ്റിലേക്ക് ജോലിക്ക് പോകുന്നതിനുള്ള രേഖകൾ ശരിയാക്കി തരാമെന്ന് പറഞ്ഞ് തമിഴ്നാട് സ്വദേശിനിയായ യുവതിയെ ആലുവ റെയിൽവേ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. തുടർന്ന് നെടുമ്പാശ്ശേരിയിലുള്ളലോഡ്ജിലെത്തിച്ച് യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു.
ഇൻസ്പെക്ടർ സോണി മത്തായി,എസ്. ഐ പി.കെ. ബാലചന്ദ്രൻ, എ എസ് ഐ ദീപ,സീനിയർ സിപിഒ മാരായ ജി.എം.ഉദയകുമാർ, സലിൻകുമാർ, സിപിഒ മാരായ അബ്രഹാം ജിസൺ, വിഷ്ണു എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.