web analytics

മലപ്പുറത്ത് 3മാസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം ബക്കറ്റിൽ; അമ്മയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മാവൂരിലാണ് മിനിയുടെ ഭര്‍ത്താവിന്‍റെ വീട്

മലപ്പുറം: 3മാസം പ്രായമായ കുഞ്ഞിനെയും അമ്മയെയും മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം മഞ്ചേരിയിലാണ് സംഭവം. ആണ്‍കുഞ്ഞിനെ ബക്കറ്റിനുള്ളിൽ മരിച്ച നിലയിലും അമ്മയെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തി.(Mother and new born baby found dead in malappuram)

മലപ്പുറം മഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിലെ പുല്‍പ്പറ്റക്കടുത്ത് ഒളമതിലിലാണ് സംഭവം നടന്നത്. ഒളമതിലിൽ സ്വദേശിനി മിനി (42), മൂന്ന് മാസം പ്രായമുള്ള ആണ്‍ കുഞ്ഞ് എന്നിവരാണ് മരിച്ചത്. സംഭവത്തിൽ മഞ്ചേരി പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ആരെയും കുറ്റപ്പെടുത്തേണ്ടെന്നും താൻ മരിക്കുകയാണെന്നും കുഞ്ഞിനെയും കൊണ്ടുപോവുകയാണെന്നുമാണ് കുറിപ്പിൽ പറഞ്ഞിട്ടുള്ളത്.

മാവൂരിലാണ് മിനിയുടെ ഭര്‍ത്താവിന്‍റെ വീട്. മിനിയുടെ സ്വന്തം വീട്ടിൽ വെച്ചാണ് മരണം സംഭവിച്ചിരിക്കുന്നത്. കുഞ്ഞിനെ ബാത്ത്റൂമിലെ ബക്കറ്റിനുള്ളിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയെ കൊലപ്പെടുത്തിയശേഷം മിനി തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.

spot_imgspot_img
spot_imgspot_img

Latest news

അനിശ്ചിതത്വങ്ങൾക്ക് വിരാമം; വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി; 11 ദിവസത്തെ സസ്പെൻസിന് അന്ത്യം

വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും...

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

Other news

വാതിലിൽ വൈദ്യുതി കണക്ട് ചെയ്ത് ക്രൂരത; മഞ്ചവിളാകത്ത് വീട്ടമ്മയെയും കുട്ടികളെയും ഷോക്കടിപ്പിച്ച് കൊല്ലാൻ നീക്കം; വാതിൽ തുറന്നപ്പോൾ ഷോക്കേറ്റു; മീറ്ററിൽ നിന്ന് നേരിട്ട് കണക്ഷൻ

മഞ്ചവിളാകത്ത് വീട്ടമ്മയെയും കുട്ടികളെയും ഷോക്കടിപ്പിച്ച് കൊല്ലാൻ നീക്കം തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ മഞ്ചവിളാകത്ത്...

Related Articles

Popular Categories

spot_imgspot_img