web analytics

സേഫ്റ്റി ബെല്‍റ്റ് പൊട്ടി തൊഴിലാളി തെങ്ങിൽ തൂങ്ങികിടന്നത് രണ്ട് മണിക്കൂർ; രക്ഷകനായി പൊക്കനെത്തി, പിന്നാലെ ഫയർഫോഴ്സും

കോഴിക്കോട്: തെങ്ങുകയറ്റ തൊഴിലാളി അപകടത്തില്‍പ്പെട്ട് തെങ്ങില്‍ തൂങ്ങിക്കിടന്നത് രണ്ട് മണിക്കൂറോളം.തൊട്ടില്‍പാലം പൂക്കാട്ട് ആണ് സംഭവം.

താളിക്കുനി കുളമുള്ള പറമ്പത്ത് മനോജാണ് അപകടത്തില്‍പ്പെട്ടത്. ഉച്ചക്ക് 2.30ഓടെയാണ് സംഭവം. ചീളുപറമ്പത്ത് ചന്ദ്രിയുടെ പറമ്പിലെ തെങ്ങില്‍ തേങ്ങയിടാനായി കയറിയതായിരുന്നു മനോജ്.

തെങ്ങ് കയറുന്ന യന്ത്രത്തിന്റെ സേഫ്റ്റി ബെല്‍റ്റ് പൊട്ടിയതിനെ തുടര്‍ന്ന് തലകീഴായി തൂങ്ങിപ്പോവുകയായിരുന്നു എന്ന് മനോജ് പറഞ്ഞു.

നാട്ടുകാര്‍ ഉടന്‍ തന്നെ നാട്ടിലെ മറ്റൊരു തെങ്ങുകയറ്റ തൊഴിലാളിയായ നെടുംകുന്നുമ്മല്‍ പൊക്കന്‍ എന്നയാളെ വിളിച്ചുവരുത്തുകയായിരുന്നു.

പിന്നീട്പൊക്കന്‍ തെങ്ങില്‍ കയറി സാരി ഉപയോഗിച്ച് മനോജിനെ സുരക്ഷിതമായി തെങ്ങിനോട് ചേര്‍ത്ത് കെട്ടി നിര്‍ത്തി.

നാദാപുരത്ത് നിന്നെത്തിയ അഗ്നിരക്ഷാ സേന എക്സ്റ്റന്‍ഷന്‍ ലാഡര്‍, റെസ്‌ക്യൂ നെറ്റ് തുടങ്ങിയവ ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം നടത്തി.

പിന്നീട് മനോജിനെ താഴെയിറക്കുകയായിരുന്നു. അവശനായ മനോജിനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img