web analytics

എസ്ഐയെ കഴുത്തിന് കുത്തിപിടിച്ച് നിലത്തടിച്ചു, കമ്പിവടിക്കടിച്ചു; ബസ് സ്റ്റാൻഡിൽ പ്ലസ്ടു വിദ്യാർഥിയുടെ പരാക്രമം

പത്തനംതിട്ട: പ്ലസ്‌ടു വിദ്യാർത്ഥി എസ്ഐയെ കഴുത്തിന് കുത്തിപിടിച്ച് നിലത്തടിച്ചു.

ബസ് സ്റ്റാൻഡിൽ കറങ്ങി നടക്കാതെ വീട്ടിൽ പോകാൻ പറഞ്ഞതാണ് പ്ലസ്‌ടു വിദ്യാർത്ഥിയെ പ്രകോപിച്ചതെന്ന് പോലീസ് പറയുന്നു. പത്തനംതിട്ട സ്റ്റേഷനിലെ എസ്ഐ ജിനുവിനാണ് മർദ്ദനമേറ്റത്.

പത്തനംതിട്ടയിടെ പുതിയ സ്വകാര്യ ബസ് സ്റ്റാൻഡിലാണ് സംഭവം. ഇവിടെ വിദ്യാർത്ഥിനികളെ കമൻ്റടിക്കുന്നുവെന്ന പരാതിയെ തുടർന്നാണ് എസ്ഐയും സംഘവും സ്ഥലത്തെത്തിയത്.

ഈ സമയത്താണ് സ്റ്റാൻഡിലൂടെ കറങ്ങി നടന്ന വിദ്യാർത്ഥിയെ കണ്ടത്. വീട്ടിൽ പോകാൻ പറഞ്ഞതോടെ അത് ചോദിക്കാൻ താൻ ആരാണെന്ന് ചോദിച്ച് വിദ്യാർത്ഥി എസ്ഐയോട് തട്ടിക്കയറുകയായിരുന്നു.

തുടർന്ന് കുട്ടിയെ സ്റ്റേഷനിലേക്ക് കൈ പിടിച്ച് കൊണ്ടുപോകാൻ ശ്രമിക്കവേ പിന്നിൽ നിന്ന് ആക്രമിച്ചു.

എസ്ഐയുടെ തലയിൽ കമ്പി കൊണ്ട് അടിക്കുകയും ചെയ്തെന്ന് പോലീസ് പറഞ്ഞു.

പിന്നീട് മറ്റൊരു പൊലീസ് ഉദ്യോ​ഗസ്ഥന്റെ സഹായത്തോടെ വിദ്യാർത്ഥിയെ കീഴ്പ്പെടുത്തി ജീപ്പിൽ കയറ്റി സ്റ്റേഷനിലെത്തിക്കുകയായിരുന്നു. ലോക്കപ്പിൽ കിടന്നും വിദ്യാർത്ഥി ബഹളം വച്ചു.

spot_imgspot_img
spot_imgspot_img

Latest news

കൊച്ചിയിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്

കൊച്ചിയിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക് കൊച്ചിയിലെ...

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ വർധന

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ...

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

Other news

ക്രൂരതയുടെ പാരമ്യം! അമ്മയെ കൊന്ന് മക്കളോടൊപ്പം തിരച്ചിൽ നടത്തി പ്രതി; ജാംനഗറിനെ നടുക്കിയ കൊലപാതകത്തിന്റെ ചുരുളഴിയുന്നു

ക്രൂരതയുടെ പാരമ്യം! അമ്മയെ കൊന്ന് മക്കളോടൊപ്പം തിരച്ചിൽ നടത്തി പ്രതി; ജാംനഗറിനെ...

പത്തിലേറെ കുത്തുകൾ, അരുംകൊല; അവിഹിതബന്ധം ചോദിക്കാനെത്തിയവർക്ക് ദാരുണാന്ത്യം! 16-കാരന്റെ ക്രൂരതയിൽ ഞെട്ടി നഗരം

പത്തിലേറെ കുത്തുകൾ, അരുംകൊല; അവിഹിതബന്ധം ചോദിക്കാനെത്തിയവർക്ക് ദാരുണാന്ത്യം! 16-കാരന്റെ ക്രൂരതയിൽ ഞെട്ടി...

ദേശീയ പാർട്ടികൾക്ക് 6,648 കോടി സംഭാവന; സിംഹഭാഗവും ബിജെപിക്ക്

ദേശീയ പാർട്ടികൾക്ക് 6,648 കോടി സംഭാവന; സിംഹഭാഗവും ബിജെപിക്ക് ന്യൂഡൽഹി: 2024-25 സാമ്പത്തിക...

Related Articles

Popular Categories

spot_imgspot_img