web analytics

സർവത്ര മോഡിഫിക്കേഷനുമായി കെ.എസ്.ആർ.ടി.സി ബസ്; വി​ശ​ദീ​ക​ര​ണം തേ​ടി ഹൈക്കോടതി

കൊ​ച്ചി: വാ​ഹ​ന ഗ​താ​ഗ​ത സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ ഇ​ള​വ്​ അ​നു​വ​ദി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​റി​ന് എ​ന്ത് അ​ധി​കാ​ര​മെ​ന്ന് ഹൈ​കോ​ട​തി.

കേ​ന്ദ്ര​നി​യ​മം ബാ​ധ​ക​മാ​യ വി​ഷ​യ​ത്തി​ൽ സം​സ്ഥാ​ന​ത്തി​ന് എ​ങ്ങ​നെ ഇ​ള​വ്​ അ​നു​വ​ദി​ക്കാ​നാ​വും.

ഇ​തു​സം​ബ​ന്ധി​ച്ച് വി​ശ​ദീ​ക​ര​ണം ന​ൽ​കാ​ൻ ജ​സ്റ്റി​സ് അ​നി​ൽ കെ. ​ന​രേ​ന്ദ്ര​ൻ, ജ​സ്റ്റി​സ് എ​സ്. മു​ര​ളീ​കൃ​ഷ്ണ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ ബെ​ഞ്ച് സ​ർ​ക്കാ​റി​ന് നി​ർ​ദേ​ശം ന​ൽ​കി.

മൂ​ന്നാ​റി​ൽ ഓ​ടു​ന്ന കെ.​എ​സ്.​ആ​ർ.​ടി.​സി ഡ​ബി​ൾ ഡെ​ക്ക​ർ ബ​സു​ക​ൾ​ക്ക് മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ ഇ​ള​വ് ന​ൽ​കി ഡി​സം​ബ​ർ 28ന് ​സ​ർ​ക്കാ​ർ പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വ് സം​ബ​ന്ധി​ച്ചാ​ണ് വി​ശ​ദീ​ക​ര​ണം തേ​ടി​യി​രി​ക്കു​ന്ന​ത്. തു​ട​ർ​ന്ന്, ഹ​ര​ജി വീ​ണ്ടും 31ന് ​പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി.

വാ​ഹ​ന​രൂ​പ​മാ​റ്റം സം​ബ​ന്ധി​ച്ച് സ്വ​മേ​ധ​യാ സ്വീ​ക​രി​ച്ച കേ​സാ​ണ് കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്.

ടൂ​റി​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ​ർ​വി​സ് ന​ട​ത്തു​ന്ന കെ.​എ​സ്.​ആ​ർ.​ടി.​സി റോ​യ​ൽ​വ്യൂ ബ​സു​ക​ളി​ൽ അ​നു​വ​ദ​നീ​യ​മാ​യ​തി​ലു​മ​ധി​കം ലൈ​റ്റു​ക​ളു​ണ്ടെ​ന്ന് ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് കോ​ട​തി വി​ല​യി​രു​ത്തി.

നാ​ല് ഹെ​ഡ് ലൈ​റ്റു​ക​ൾ​ക്ക് പ​ക​രം ആ​റെ​ണ്ണ​മു​ണ്ട്. മോ​ട്ടോ​ർ വാ​ഹ​ന നി​യ​മ​ത്തി​ന് വി​രു​ദ്ധ​മാ​യി പാ​സ​ഞ്ച​ർ കാ​ബി​നി​ല​ട​ക്കം ബ​ഹു​വ​ർ​ണ ലൈ​റ്റു​ക​ൾ ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്നു.

സൈ‌​ഡ് വി​ൻ​ഡോ ഗ്ലാ​സ്, വീ​ൽ ആ​ർ​ച്ച് എ​ന്നി​വി​ട​ങ്ങ​ളി​ലും ലൈ​റ്റു​ണ്ട്. മ​റ്റ്​ വാ​ഹ​ന​ങ്ങ​ൾ​ക്ക് മാ​ത്ര​മ​ല്ല സ്വ​ന്തം വാ​ഹ​ന​ത്തി​നും അ​പ​ക​ട​മു​ണ്ടാ​ക്കാ​വു​ന്ന​താ​ണ് ഈ ​പ​രി​ഷ്കാ​ര​ങ്ങ​ളെ​ന്നും ഡി​വി​ഷ​ൻ ബെ​ഞ്ച് പ​റ​ഞ്ഞു.

മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ ഇ​ള​വ് ന​ൽ​കി സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യ കാ​ര്യം കെ.​എ​സ്.​ആ​ർ.​ടി.​സി​യാ​ണ് കോ​ട​തി​യെ അ​റി​യി​ച്ച​ത്.

സ്വ​കാ​ര്യ കോ​ൺ​ട്രാ​ക്ട്​ കാ​ര്യേ​ജു​ക​ൾ രൂ​പ​മാ​റ്റം ന​ട​ത്തി ഓ​ടി​ച്ചാ​ൽ ഡ്രൈ​വ​റെ​യും ഉ​ട​മ​യെ​യും ബോ​ഡി ബി​ൽ​ഡ​റെ​യും പ്രോ​സി​ക്യൂ​ട്ട് ചെ​യ്യാ​ൻ ന​ട​പ​ടി വേ​ണ്ട​താ​ണെ​ന്ന് കോ​ട​തി വാ​ക്കാ​ൽ പ​റ​ഞ്ഞു. ഇ​തി​ന് മു​ന്നോ​ടി​യാ​യി അ​ന്വേ​ഷ​ണ​വും വേ​ണം.

ചു​റ്റി​നും ലൈ​റ്റു​ക​ളും മു​ൻ​വ​ശ​ത്തെ ചി​ല്ലി​ൽ ഉ​ൾ​പ്പെ​ടെ സ്റ്റി​ക്ക​റു​ക​ളും പ​തി​ച്ച് രൂ​പ​മാ​റ്റം വ​രു​ത്തി​യ ‘സി​ങ്കം’, ‘വ​യ​നാ​ട​ൻ’ എ​ന്നീ ടൂ​റി​സ്റ്റ് ബ​സു​ക​ളു​ടെ ​േവ്ലാ​ഗു​ക​ൾ തു​റ​ന്ന കോ​ട​തി​യി​ൽ കാ​ണി​ച്ചു.

ര​ജി​സ്റ്റേ​ർ​ഡ് ഉ​ട​മ​ക​ളെ കേ​സി​ൽ ക​ക്ഷി ചേ​ർ​ക്കാ​നും നി​ർ​ദേ​ശി​ച്ചു. വ​യ​റി​ങ്ങി​ലും സ്റ്റി​യ​റി​ങ്ങി​ലു​മ​ട​ക്കം രൂ​പ​മാ​റ്റം വ​രു​ത്തു​ക​യാ​ണ്. ഒ​ട്ടേ​റെ വാ​ഹ​ന​ങ്ങ​ൾ ക​ത്തി​ന​ശി​ക്കു​ന്നു.

മ​നു​ഷ്യ​ജീ​വ​ൻ ന​ഷ്ട​പ്പെ​ടു​ന്ന​തി​ന് ആ​രാ​ണ് ഉ​ത്ത​രം പ​റ​യു​ക​യെ​ന്ന് കോ​ട​തി ചോ​ദി​ച്ചു. അ​നു​വ​ദ​നീ​യ​മ​ല്ലാ​ത്ത ഫി​റ്റി​ങ്ങു​ക​ൾ​ക്ക് 5000 രൂ​പ വീ​ത​മാ​ണ് പി​ഴ​യി​ടേ​ണ്ട​ത്.

കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം ഒ​രു ടൂ​റി​സ്റ്റ് ബ​സി​ൽ​നി​ന്ന് അ​ധി​കൃ​ത​ർ ക​ഴി​ഞ്ഞ​ദി​വ​സം 1,90,000 രൂ​പ പി​ഴ ഈ​ടാ​ക്കി​യ കാ​ര്യ​വും ഡി​വി​ഷ​ൻ ബെ​ഞ്ച് ചൂ​ണ്ടി​ക്കാ​ട്ടി

spot_imgspot_img
spot_imgspot_img

Latest news

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ…

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ… Pathanamthitta: Sabarimala Templeക്ക് മുകളിലൂടെ...

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ തുടരും

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ...

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക് പരിക്ക്

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക്...

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത Tehran:...

Other news

ജ്വല്ലറിയിൽ നിന്ന് മിന്നൽ വേഗത്തിൽ സ്വർണവുമായി കടന്നു; കൊണ്ടോട്ടിയിലെ സിനിമാറ്റിക് മോഷണക്കേസിൽ പ്രതികൾ വലയിൽ!

ജ്വല്ലറിയിൽ നിന്ന് മിന്നൽ വേഗത്തിൽ സ്വർണവുമായി കടന്നു; കൊണ്ടോട്ടിയിലെ സിനിമാറ്റിക് മോഷണക്കേസിൽ...

പിഎൻജി കണക്ഷൻ ഉള്ളവർ എൽപിജി സിലിണ്ടറുകൾ തിരികെ നൽകണം; സിവിൽ സപ്ലൈസ് വകുപ്പിന്റെ പുതിയ ഉത്തരവ്

തിരുവനന്തപുരം: കേരളത്തിലെ വീട്ടമ്മമാരും ഗ്യാസ് ഉപഭോക്താക്കളും അറിഞ്ഞിരിക്കേണ്ട സുപ്രധാന വാർത്തയാണിത്. നിങ്ങളുടെ...

അമിതഭാരം കയറ്റിയ ലോറികൾക്ക് ‘പൂട്ടിട്ട്’ ഹൈക്കോടതി; മൂന്ന് മാസത്തിനിടെ ഈടാക്കിയത് 3 കോടി രൂപ പിഴ

അമിതഭാരം കയറ്റിയ ലോറികൾക്ക് 'പൂട്ടിട്ട്' ഹൈക്കോടതി; മൂന്ന് മാസത്തിനിടെ ഈടാക്കിയത് 3...

നാടിനെ നടുക്കിയ കൊലപാതകം; അമ്മയെ കഴുത്തറുത്ത് കൊന്ന ശേഷം മകൻ പോലീസിൽ കീഴടങ്ങി

നാടിനെ നടുക്കിയ കൊലപാതകം; അമ്മയെ കഴുത്തറുത്ത് കൊന്ന ശേഷം മകൻ പോലീസിൽ...

കൃഷിയിടത്തിൽ വയോധികൻ മരിച്ച നിലയിൽ; സൂര്യാതപമെന്ന് സംശയം

കൊല്ലം: കൊല്ലം കുന്നിക്കോട് സ്വദേശിയായ വയോധികനെ സ്വന്തം കൃഷിയിടത്തിൽ മരിച്ച നിലയിൽ...

തൃശൂർ പൂരത്തിന് കൊല്ലത്ത് നിന്ന് സ്പെഷ്യൽ മെമു സർവീസുകൾ

തൃശൂർ: പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് ആനപ്പുറത്തെ വർണ്ണക്കാഴ്ചകളും ഇലഞ്ഞിത്തറ മേളവും...

Related Articles

Popular Categories

spot_imgspot_img