വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വന്‍ നാശനഷ്ടം. കോഴിക്കോട് പന്തീരാങ്കാവ് പൂളേങ്കരയില്‍ ആണ് സംഭവം നടന്നിരിക്കുന്നത്. ഇന്ന് പുലര്‍ച്ചെയോടെ പാട്ടാഴത്തില്‍ സൈഫുദ്ദീന്റെ വീട്ടിലെ ഒരു വര്‍ഷം മുന്‍പ് വാങ്ങിയ ഫ്രിഡ്ജ് ആണ് പൊട്ടിത്തെറിച്ചത്. A loud explosion inside the house in the early morning while I was sound asleep.
രാവിലെ ഉഗ്രശബ്ദം കേട്ട് ഉറക്കമുണര്‍ന്ന സൈഫുദ്ദീനും കുടുംബവും റൂമിന്റെ വാതില്‍ തുറന്നപ്പോള്‍ തീയും പുകയും ഉയരുന്നതാണ് കണ്ടത്. ഒപ്പം ശ്വാസതടസ്സവും നേരിട്ടു. രിശോധിച്ചപ്പോഴാണ് ഫ്രിഡ്ജിന് തീപിടിച്ചതാണെന്ന് മനസ്സിലായത്. ഉടന്‍ തന്നെ കുടുംബാംഗങ്ങളെ മുഴുവന്‍ വീടിന് പുറത്തിറക്കി.
അടുക്കള ഭാഗത്തേക്കും തീ വ്യാപിച്ചിരുന്നു. ഇതിനിടെ, ബഹളം കേട്ട് എത്തിയ നാട്ടുകാരുടെ നേതൃത്വത്തില്‍ വെള്ളമൊഴിച്ച് തീ അണച്ചു. വീട്ടിലെ വയറിംഗിന്റെ ഒരു ഭാഗം കത്തിനശിച്ചിട്ടുണ്ട്. ഫ്രിഡ്ജിന് സമീപത്തായി ഗ്യാസ് സിലിണ്ടര്‍ ഉണ്ടായിരുന്നെങ്കിലും പെട്ടെന്ന് തന്നെ തീ അണക്കാനായതിനാല്‍ കൂടുതല്‍ അപകടം ഒഴിവാകുകയായിരുന്നു.