ഭാര്യയെ കൊലപ്പെടുത്തി കുളത്തിൽ തള്ളിയ ശേഷം സുധൻ ജീവനൊടുക്കിയെന്നാണ് സൂചന
ആലപ്പുഴ: കായംകുളത്ത് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. കൃഷ്ണപുരം കൊച്ചുമുറി വാലയ്യത്ത് വീട്ടിൽ സുധൻ (60) ഭാര്യ സുഷമ (54) എന്നിവരാണ് മരിച്ചത്. സുധനെ വീടിനു സമീപത്തെ പുളി മരത്തിൽ തൂങ്ങിമരിച്ച നിലയിലും ഭാര്യ സുഷമയെ കുളത്തിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.(Couple was found dead in Kayamkulam)
ഇന്ന് രാവിലെയാണ് സുധന്റെ മൃതദേഹം കണ്ടെത്തിയത്. സുഷമയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ വൈകുന്നേരത്തോടെ കുളത്തിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഭാര്യയെ കൊലപ്പെടുത്തി കുളത്തിൽ തള്ളിയ ശേഷം സുധൻ ജീവനൊടുക്കിയെന്നാണ് സൂചന.
പൊലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുന്നതായി പൊലീസ് പറഞ്ഞു.