പത്തനംതിട്ട: പത്തനംതിട്ടയിലെ മൈലപ്രയിൽ ഒരു സ്കൂട്ടറിൽ നാല് യുവാക്കളുടെ സാഹസികയാത്ര. മൈലപ്രയിൽനിന്ന് കടമ്മനട്ടയിലേക്കുള്ള റോഡിലായിരുന്നു ട്രാഫിക് നിയമങ്ങൾ പാലിക്കാതെയുള്ള യുവാക്കളുടെ സാഹസികയാത്ര.
സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതോടെ മോട്ടോർ വാഹന വകുപ്പ് നടപടിയുമായി രംഗത്തെത്തി. ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
മൈലപ്ര സ്വദേശിയാണ് വാഹനത്തിന്റെ ഉടമ. ഇയാളോട് ആർടിഒ ഓഫീസിൽ വാഹനവുമായി നേരിട്ട് ഹാജരാകാൻ മോട്ടോർ വാഹന വകുപ്പ് ആവശ്യപ്പെട്ടു. സ്കൂട്ടറിന് പിന്നാലെ എത്തിയ വാഹനത്തിലുള്ളവരാണ് സാഹസിക യാത്രയുടെ വീഡിയോ പകർത്തിയത്.