ഒന്നര വർഷം മുൻപാണ് ഇവരുടെ വിവാഹം കഴിഞ്ഞത്
കോഴിക്കോട്: യുവതിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി നാദാപുരം തൂണേരിയിലാണ് സംഭവം. ഓര്‍ക്കാട്ടേരി വൈക്കിലിശേരി സ്വദേശി മുഹമ്മദ് ഇര്‍ഫാന്റെ ഭാര്യ ഫിദ ഫാത്തിമ( 22 ) ആണ് മരിച്ചത്.(Young woman found dead in kozhikode)
ഇന്നലെ ഉച്ചയോടെയാണ് ഫിദ ഭർതൃവീട്ടിൽ നിന്ന് സ്വന്തം വീട്ടിലേക്ക് എത്തിയത്. ഇന്നലെ വൈകിട്ടാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒന്നര വർഷം മുൻപാണ് ഇവരുടെ വിവാഹം കഴിഞ്ഞത്.
സംഭവത്തിൽ നാദാപുരം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.