web analytics

ഫുട്‌ബോള്‍ കളിക്കിടെ ചരല്‍ തെറിപ്പിച്ചു; നാലാം ക്ലാസുകാരനെ ക്രൂരമായി മർദിച്ച് സ്‌കൂളിലെ വൈസ് പ്രിന്‍സിപ്പാള്‍

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം

തൃശൂര്‍: ഫുട്‌ബോള്‍ കളിക്കിടെ ചരല്‍ തെറിപ്പിച്ചതിന് നാലാം ക്ലാസ് വിദ്യാര്‍ഥിയെ ക്രൂരമായി മർദിച്ച് സ്കൂൾ വൈസ് പ്രിന്‍സിപ്പാള്‍. കുന്നംകുളം ആര്‍ത്താറ്റ് ഹോളി ക്രോസിലെ വിദ്യാര്‍ഥി ഏദന്‍ ജോസഫി(9)നാണ് മര്‍ദനമേറ്റത്. സഹപാഠികള്‍ക്കൊപ്പം ഫുട്‌ബോള്‍ കളിക്കുന്നതിനിടെ ചരല്‍ തെറിപ്പിച്ചു എന്നാരോപിച്ച് വൈസ് പ്രിന്‍സിപ്പാള്‍ ഫാദര്‍ ഫെബിന്‍ കൂത്തൂര്‍ ആണ് മർദിച്ചത്.(Student was brutally beaten up by school vice principal)

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. കുട്ടിയെ ചെവിയില്‍ പിടിച്ച് നൂറ് മീറ്ററോളം വലിച്ചിഴച്ച് സ്റ്റാഫ് റൂമിലെത്തിച്ചെന്നും തുടർന്ന് വടികൊണ്ട് ദേഹമാസകലം ക്രൂരമായി മര്‍ദിക്കുകയും കൈകളില്‍ നുള്ളി പരിക്കേല്‍പ്പിച്ചെന്നുമാണ് പരാതി. മര്‍ദനത്തെ തുടര്‍ന്ന് അവശനായ കുഞ്ഞിനെ വീട്ടുകാര്‍ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തുടർന്ന് ആശുപത്രി അധികൃതര്‍ കുന്നംകുളം പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് ജുവനെയില്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട്. മാതാപിതാക്കള്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.

spot_imgspot_img
spot_imgspot_img

Latest news

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല തിരുവല്ല: പീഡനക്കേസിൽ റിമാൻഡിലായ...

മനുഷ്യരായിട്ടും സർക്കാരിന്റെ അതിദാരിദ്ര്യ പട്ടികയിലും വോട്ടർ പട്ടികയിലും ഇവരുടെ പേരുകളില്ല; ജനിക്കുന്നതും മരിക്കുന്നതും പുഴയോരത്ത്; ആറളത്തെ കാഴ്ചകൾ

മനുഷ്യരായിട്ടും സർക്കാരിന്റെ അതിദാരിദ്ര്യ പട്ടികയിലും വോട്ടർ പട്ടികയിലും ഇവരുടെ പേരുകളില്ല; ജനിക്കുന്നതും...

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്…

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്… തൃശൂർ: സംസ്ഥാനത്തെ...

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി വാങ്ങാൻ ഇന്ത്യ

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി...

കസ്റ്റഡി കാലാവധി അവസാനിച്ചു; മാങ്കൂട്ടത്തിലിനെ ജയിലിലേക്ക് മാറ്റി; ജാമ്യ ഹര്‍ജിയില്‍ നാളെ വിശദമായ വാദം

കസ്റ്റഡി കാലാവധി അവസാനിച്ചു; മാങ്കൂട്ടത്തിലിനെ ജയിലിലേക്ക് മാറ്റി; ജാമ്യ ഹര്‍ജിയില്‍ നാളെ...

Other news

സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിഫോം ചോദിച്ചിട്ട് കൊടുത്തില്ല; പതിനാലുകാരിക്കു നേരെ ക്രൂരമായ ആസിഡ് ആക്രമണം

സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിഫോം ചോദിച്ചിട്ട് കൊടുത്തില്ല; പതിനാലുകാരിക്കു നേരെ ക്രൂരമായ...

നാവായിക്കുളത്ത് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; വിദ്യാർത്ഥികൾക്ക് പരിക്ക്, രണ്ട് പേരുടെ നില അതീവ ഗുരുതരം

തിരുവനന്തപുരം: വിനോദസഞ്ചാരത്തിന് എത്തിയ വിദ്യാർത്ഥി സംഘം സഞ്ചരിച്ച ബസ് അപകടത്തിൽ ....

ചൊറിവന്ന് തലയിൽ പുഴുവരിച്ച നിലയിൽ ആദിവാസി ബാലിക; ചികിത്സ നിഷേധിച്ചെന്ന് പരാതി

ചൊറിവന്ന് തലയിൽ പുഴുവരിച്ച നിലയിൽ ആദിവാസി ബാലിക; ചികിത്സ നിഷേധിച്ചെന്ന് പരാതി മലപ്പുറം:...

പെട്ടെന്ന് പ്രകോപിതനാകുന്ന സ്വഭാവം,കാണാതിരുന്നാൽ അസ്വസ്ഥൻ, ഉടനെ വീട്ടിലെത്തും; ഒൻപതാംക്ലാസ് വിദ്യാർഥിനിയുടെ ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത് ടോക്‌സിക് പ്രണയം…?

വിദ്യാർഥിനിയുടെ ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത് ടോക്‌സിക് പ്രണയം കരുവാരക്കുണ്ട് (മലപ്പുറം): പ്രായത്തിനതീതമായി വളർന്ന...

ഡ്രോണ്‍ പറത്തല്‍ തുടര്‍ന്ന് പാക്കിസ്ഥാന്‍; ഭീകരരെ വിടാനാണെങ്കില്‍ വിടവില്ലെന്ന് ഇന്ത്യ

ഡ്രോണ്‍ പറത്തല്‍ തുടര്‍ന്ന് പാക്കിസ്ഥാന്‍; ഭീകരരെ വിടാനാണെങ്കില്‍ വിടവില്ലെന്ന് ഇന്ത്യ ഓപ്പറേഷൻ സിന്ദൂറുമായി...

Related Articles

Popular Categories

spot_imgspot_img