സിഎംആർഎൽ മാസപ്പടി കേസിൽ 185 കോടി രൂപയുടെ അഴിമതിയെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. സി.എം.ആര്‍.എലും തമ്മിലുള്ള പണമിടപാടുമായി ബന്ധപ്പെട്ട കേസില്‍ ഡല്‍ഹി ഹൈക്കോടതിയില്‍ വാദങ്ങള്‍ സമര്‍പ്പിച്ച് കേന്ദ്രം നൽകിയ റിപ്പോർട്ടാണ് ഇത്. കേസില്‍ ഇന്നാണ് വിധി വരുന്നത്. വിധി വരാനിരിക്കെയാണ് ആദായ നികുതി വകുപ്പും എസ്.ഐഫ്.ഐ.ഓയും കോടതിയില്‍ വാദങ്ങള്‍ എഴുതി നല്‍കിയത്.
സിഎംആർഎൽ നടത്തിയത് സങ്കൽപ്പത്തിനും അപ്പുറത്തുള്ള അഴിമതിയെന്ന് കേന്ദ്രം ഡൽഹി ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. മാസപ്പടി കേസിലെ എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ സിഎംആർഎൽ നൽകിയ ഹർജി നേരത്തെ ഡൽഹി ഹൈക്കോടതി വിധി പറയാൻ മാറ്റിയിരുന്നു. വിധിക്ക് മുന്നോടിയായ വാദങ്ങൾ എഴുതി നൽകാൻ കക്ഷികളോട് കോടതി നിർദ്ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കേന്ദ്രവും ആദായ നികുതി വകുപ്പും എഴുതി നൽകിയ വാദങ്ങളിലാണ് ഗുരതരമായ കണ്ടെത്തലുകൾ ഉള്ളത്.
രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും വ്യക്തികള്‍ക്കും നല്‍കാന്‍ 185 കോടി ചെലവഴിച്ചെന്നും ഇത് സി.എം.ആര്‍.എല്‍. ചെലവ് പെരുപ്പിച്ച് കാണിച്ച് കണക്കില്‍പ്പെടുത്തിയെന്നും പറയുന്നു. ചരക്കുനീക്കത്തിനും മാലിന്യനിര്‍മാര്‍ജനത്തിലും കോടികള്‍ ചെലവിട്ട് വ്യാജബില്ലുകള്‍ ഉള്‍പ്പെടുത്തി എന്നും കേന്ദ്രം ആരോപിച്ചു.
പൊതുമേഖല സ്ഥാപനമായ കെഎസ്ഐഡിസിക്ക് 13 ശതമാനം ഓഹരി പങ്കാളിത്തമുള്ളതിനാൽ പൊതുതാൽപര്യത്തിന്റെ പരിധിയിൽ ഈ കേസ് വരുമെന്നും കേന്ദ്രം വ്യക്തമാക്കുന്നു. ആദായ നികുതി സെറ്റിൽമെന്റ് ബോർഡ് ഉത്തരവിന് മേൽ മറ്റ് അന്വേഷണം പാടില്ലെന്ന വാദവും നിലനിൽക്കില്ല. നിയമം അനുസരിച്ച് തുടർ നടപടികൾ സ്വീകരിക്കാനാകുമെന്നും മുൻക്കാലകോടതിവിധികൾ ചൂണ്ടിക്കാട്ടി ആദായനികുതി വകുപ്പ് പറയുന്നു.