ടിബറ്റിലും നേപ്പാളിലും ശക്തമായ ഭൂചലനം. ഇന്ത്യൻ സമയം പുലർച്ചെ 6.35നാണ് ഭൂകമ്പമുണ്ടായത്. റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ കാഠ്മണ്ഡു അടക്കം പ്രധാന നഗരങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു. Strong earthquake hits Tibet and Nepal
വടക്കൻ നേപ്പാളാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് അധികൃതർ അറിയിക്കുന്നത്. ടിബറ്റിൽ നേപ്പാൾ അതിർത്തിക്കടുത്തായാണ് റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.
ഇന്ത്യയിലെ ചില ഭാഗങ്ങളിൽ പ്രകമ്പനമുണ്ടായി. ബിഹാറിലും അസമിലും പ്രകമ്പനമുണ്ടായി. ആളുകൾ ഭയന്ന് വീടുകൾക്കും അപ്പാർട്ടുമെൻറുകൾക്കും പുറത്തിറങ്ങി. അതേസമയം നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.