ഇനി സൂചി വേണ്ട, വേദനയില്ല, സൂചികൾ ഉപയോഗിക്കാതെ വളരെ എളുപ്പത്തിൽ വീട്ടിൽ നിന്ന് തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് അറിയാൻ കഴിയുന്ന ഉപകരണം വരുന്നു !

നിലവിൽ പ്രമേഹരോഗികൾ അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് മനസിലാക്കുന്നതിന് സൂചികളോ മൈക്രോ സൂചികളോ ഉപയോഗിക്കേണ്ടതുണ്ട്. ഇത് ചെറിയ രീതിയിലെങ്കിലും വേദനയുണ്ടാക്കുന്നതാണ്. എന്നാൽ, ഇനിമുതൽ ആശുപത്രികളിൽ പോകുന്നതിന് പകരം സൂചികൾ ഉപയോഗിക്കാതെ വളരെ എളുപ്പത്തിൽ വീട്ടിൽ നിന്ന് തന്നെ പ്രമേഹ ലെവൽ പരിശോധിക്കാനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തിരിക്കുകയാണ് വാട്ടർലൂ സർവകലാശാലയിലെ ഗവേഷകർ. A device is coming that can easily measure blood sugar levels without using needles

റഡാർ ചിപ്പ്, എഞ്ചിനീയറിംഗ് മെറ്റാസർഫേസ്, മൈക്രോകൺട്രോളറുകൾ എന്നിവയാണ് ഈ സിസ്റ്റത്തിൻ്റെ പ്രധാന ഘടകങ്ങൾ. രക്തത്തിലെ പഞ്ചരയുടെ അളവിൽ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും കണ്ടെത്താൻ ഈ ഉപകരണത്തിന് കഴിയുമെന്ന് ഗവേഷകർ പറയുന്നു.

സൂചികൾ ഉപയോഗിക്കാതെ തന്നെ കൈത്തണ്ടയിൽ റഡാർ ചിപ്പ് ഘടിപ്പിച്ച സ്‌മാർട്ട് വാച്ച് ധരിച്ചുകൊണ്ട് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി മനസിലാക്കാൻ സാധിക്കും എന്നതാണ് ഇതിനെ മെച്ചം. വിട്ടുമാറാത്ത ആരോഗ്യ പ്രശ്‌നങ്ങളുള്ള പ്രമേഹ രോഗികൾക്ക് വീട്ടിൽ നിന്ന് തന്നെ ഗ്ലുക്കോസിന്‍റെ അളവ് നിരീക്ഷിക്കാൻ സഹായിക്കുന്നതിനാണ് ഗവേഷകർ പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്.

ഇത് വേദന രഹിതവും അണുബാധയ്ക്കുള്ള സാധ്യത വളരെ കുറവുള്ളതുമാണ്. . രക്തത്തിലെ പഞ്ചസാരയുടെ അളവ് മുമ്പത്തേക്കാൾ കൃത്യമായി മനസിലാക്കാൻ റഡാർ സാങ്കേതികവിദ്യയിലൂടെ സാധിക്കുമെന്ന് വാട്ടർലൂയിലെ ഇലക്ട്രിക്കൽ ആൻഡ് കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് ഡിപ്പാർട്ട്‌മെൻ്റിലെ അസിസ്റ്റൻ്റ് പ്രൊഫസറായ ഡോ. ജോർജ്ജ് ഷേക്കർ പറയുന്നു.

spot_imgspot_img
spot_imgspot_img

Latest news

തിരുവനന്തപുരത്ത് വിദ്യാർത്ഥിയെ കുത്തിക്കൊലപ്പെടുത്തി; സഹപാഠി പിടിയിൽ

തിരുവനന്തപുരം: തലസ്ഥാനത്ത് എഞ്ചിനീയറിംഗ് വിദ്യാർത്ഥി കുത്തേറ്റ് മരിച്ചു. തിരുവനന്തപുരം നഗരൂരിലാണ് സംഭവം....

ഉറങ്ങിക്കിടന്ന അമ്മയെ മകൻ തലക്കടിച്ച് കൊന്നു; ദാരുണ സംഭവം പാലക്കാട്

പാലക്കാട്: ഉറങ്ങിക്കിടന്ന അമ്മയെ മകൻ തലക്കടിച്ച് കൊലപ്പെടുത്തി. പാലക്കാട് അട്ടപ്പാടിയിലാണ് സംഭവം....

ഫ്രാൻസിസ് മാർപാപ്പയുടെ ആരോ​ഗ്യനില അതീവ ഗുരുതരമെന്ന് വത്തിക്കാൻ; അപകടനില തരണം ചെയ്തിട്ടില്ലെന്ന് റിപ്പോർട്ട്

വത്തിക്കാൻ സിറ്റി: ന്യുമോണിയ ബാധിതനായി റോമിലെ ജമേലി ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന...

തെലങ്കാനയില്‍ നിര്‍മാണത്തിനിടെ തുരങ്കം തകര്‍ന്നു; തൊഴിലാളികള്‍ കുടുങ്ങി കിടക്കുന്നു

ഹൈദരാബാദ്: തെലങ്കാനയില്‍ നിര്‍മാണത്തിനിടെ തുരങ്കം തകർന്ന് വീണ് അപകടം. നാഗര്‍കുര്‍ണൂല്‍ ജില്ലയിലെ...

കാക്കനാട്ടെ കസ്റ്റംസ് ഉദ്യോഗസ്ഥന്റെയും കുടുംബത്തിന്റെയും കൂട്ട ആത്മഹത്യ; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

കൊച്ചി: കാക്കനാട്ടെ കസ്റ്റംസ് ഉദ്യോഗസ്ഥന്റെയും കുടുംബത്തിന്റെയും കൂട്ട ആത്മഹത്യയിൽ പോസ്റ്റ് മോര്‍ട്ടം...

Other news

പ്ലസ്ടുക്കാർക്കും ബി.എഡ് പഠിക്കാം! പത്തുവർഷം മുൻപ് നിൽത്തലാക്കിയ ഒരുവർഷ എം.എഡ് തിരിച്ചു വരുന്നു

തിരുവനന്തപുരം: ബി.എഡ് കോഴ്സ് ഇനി മൂന്നുതരത്തിൽ. പ്ലസ്ടുക്കാർക്ക് നാലുവർഷം, ബിരുദധാരികൾക്ക് രണ്ടുവർഷം,...

വിനോദയാത്രക്കിടെ അപകടം; താമരശേരിയില്‍ കൊക്കയിൽ വീണ് യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: വിനോദയാത്രക്കിടെ യുവാവ് കൊക്കയില്‍ വീണ് മരിച്ചു. താമരശ്ശേരി ചുരം ഒന്‍പതാം...

ഉറങ്ങിക്കിടന്ന അമ്മയെ മകൻ തലക്കടിച്ച് കൊന്നു; ദാരുണ സംഭവം പാലക്കാട്

പാലക്കാട്: ഉറങ്ങിക്കിടന്ന അമ്മയെ മകൻ തലക്കടിച്ച് കൊലപ്പെടുത്തി. പാലക്കാട് അട്ടപ്പാടിയിലാണ് സംഭവം....

ബുള്ളറ്റ് യാത്രകൾ മാധ്യമങ്ങൾ ആഘോഷമാക്കിയപ്പോൾ, ലഹരി വിറ്റ് ലക്ഷങ്ങളുണ്ടാക്കി യുവതി; ബുള്ളറ്റ് ലേഡിയുടേത് കാഞ്ഞബുദ്ധി

കണ്ണൂർ: കഴിഞ്ഞ ദിവസമാണ് കണ്ണൂരിലെ പയ്യന്നൂരിൽ നിന്നും ‘ബുള്ളറ്റ് ലേഡി’ എന്നറിയപ്പെടുന്ന...

Related Articles

Popular Categories

spot_imgspot_img