ഇടുക്കി: ഇടുക്കിയിൽ കെ.എസ്. ആർ.ടി.സി. ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 3 മരണം. പതിനഞ്ച് പേർക്ക് ഗുരുതര പരുക്ക്. കുട്ടിക്കാനം പുല്ലുപാറക്ക് സമീപം മാവേലിക്കരയിൽ നിന്നും തഞ്ചാവൂരിലേക്ക് പോയ വിനോദസഞ്ചാര സമീപം കെ. എസ്. ആർ . ടി. സി ബസ് കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം നടന്നത്. യാത്രക്കാരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുന്നതായാണ്. അപകടത്തിൻ്റെ പൂർണ വിവരങ്ങൾ ലഭ്യമായിട്ടില്ല. മരിച്ചവരുടെ വിവരങ്ങൾ ലഭ്യമല്ല.
വിനോദയാത്രാ സംഘം മടക്കയാത്രയിലാണ് ബസ് അപകടത്തിൽ പെട്ടത്. വളവിൽവെച്ച് ബസ് നിയന്ത്രണം വിട്ട് 30 അടിയോളം താഴ്ചയിലേക്ക് പോയെന്നാണ് വിവരം. എന്നാൽ മരങ്ങളിൽ തട്ടി ബസ് നിന്നു. 34 യാത്രക്കാരും രണ്ട് ജീവനക്കാരും ബസിലുണ്ടായിരുന്നു. ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു അപകടം. കുട്ടിക്കാനത്തിനും മുണ്ടക്കയത്തിനും ഇടയിൽ കൊടും വളവുകൾ നിറഞ്ഞ റോഡിൽ ഒരു ഭാഗം കൊക്കയാണ്. ബ്രേക്ക് പൊട്ടി വാഹനം അപകടത്തിൽപെട്ടെന്നാണ് ലഭിക്കുന്ന വിവരം.