web analytics

ട്രെയിൻ വന്നത് മറ്റൊരു പ്ലാറ്റ്ഫോമിൽ, ഭർത്താവ് ഉൾപ്പെടെ മൂന്നുപേർ ട്രെയിനിൽ ഓടിക്കയറി; ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെ ട്രെയിനിൽ നിന്ന് വീണ് യുവതിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: കഴക്കൂട്ടത്ത് മധുര സ്വദേശിനി ട്രെയിനിൽ നിന്ന് വീണു മരിച്ചു. മധുര ഇരവത്താനല്ലൂർ ആഡൈക്കുളം പിള്ളൈ കോളനി സ്വദേശി കാർത്തിക ദേവിയാണ് (35) മരിച്ചത്.

കഴക്കൂട്ടം റെയിൽവേ സ്റ്റേഷനിൽ നിന്ന് പുനലൂർ- മധുര എക്സ്പ്രസ് ട്രെയിനിൽ കയറാൻ ശ്രമിക്കവേ കാൽ വഴുതി ട്രെയിനിന്റെ അടിയിൽ വീഴുകയായിരുന്നു. ബുധനാഴ്ച രാത്രി 7.45നാണ് സംഭവം.

കാർത്തികയും ഭർത്താവും മക്കളും അടങ്ങുന്ന 13 അംഗ സംഘം 29ന് മധുരയിൽ നിന്ന് കഴക്കൂട്ടത്ത് വിനോദസഞ്ചാരത്തിനെത്തിയതാണ്. തിരികെ മടങ്ങവേയാണ് അപകടം. എസ് മൂന്ന് കോച്ചിൽ ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന ഇവർ പ്ലാറ്റ്‌ഫോം മൂന്നിലാണ് നിന്നതെങ്കിലും ട്രെയിൻ നിന്നത് മറ്റൊരു പ്ലാറ്റ്‌ഫോമിലായിരുന്നു.

ട്രെയിൻ പോകുന്നത് കണ്ട് ഭർത്താവ് സെൽവകുമാർ ഉൾപ്പെടെ മൂന്നുപേർ ട്രെയിനിൽ ഓടിക്കയറി. ഇതു കണ്ട് കാർത്തിക കയറുന്നതിനിടെ കാൽവഴുതി ട്രെയിനിനടിയിൽ വീണ് തത്ക്ഷണം മരിക്കുകയായിരുന്നു.

ബന്ധുക്കളുടെ വലിയ ബഹളം കേട്ടതോടെ ട്രെയിൻ നിറുത്തി. കാർത്തികയുടെ ഭർത്താവ് ശെൽവകുമാർ മധുരയിൽ ജുവലറി ഉടമയാണ്. സംഭവത്തിൽ തുമ്പ പൊലീസ്,റെയിൽവേ പൊലീസ് എന്നിവർ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ.

spot_imgspot_img
spot_imgspot_img

Latest news

ഇൻഷുറൻസ് ഇല്ലെങ്കിലും ചികിത്സ സൗജന്യം; കേരള സർക്കാരിന്റെ വലിയ പ്രഖ്യാപനം

ഇൻഷുറൻസ് ഇല്ലെങ്കിലും ചികിത്സ സൗജന്യം; കേരള സർക്കാരിന്റെ വലിയ പ്രഖ്യാപനം തിരുവനന്തപുരം: സംസ്ഥാനത്ത്...

സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങും വഴിയിൽ ആക്രമണം; ഗുണ്ടാപ്പക, അലുവ അതുലിനെ വെട്ടിക്കൊന്നു

സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങും വഴിയിൽ ആക്രമണം; ഗുണ്ടാപ്പക, അലുവ അതുലിനെ വെട്ടിക്കൊന്നു കരുനാഗപ്പള്ളി:...

നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 25 നും മേയ് 10 നും ഇടയിൽ; തീയതി അറിയാം രണ്ടു ദിവസത്തിനകം

നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 25 നും മേയ് 10 നും ഇടയിൽ;...

ശബരിമല ‘ആടിയ നെയ്യ്’ ക്രമക്കേട്: കണക്കുകളിൽ ₹25.52 ലക്ഷം രൂപയുടെ വ്യത്യാസം കണ്ടെത്തി

ശബരിമല ‘ആടിയ നെയ്യ്’ ക്രമക്കേട്: കണക്കുകളിൽ ₹25.52 ലക്ഷം രൂപയുടെ വ്യത്യാസം...

‘സാഗർ കവചം’ അഭ്യാസം പൂർത്തിയായി; കേരള തീരസുരക്ഷാ സജ്ജീകരണം വിലയിരുത്തി നാവികസേന

‘സാഗർ കവചം’ അഭ്യാസം പൂർത്തിയായി; കേരള തീരസുരക്ഷാ സജ്ജീകരണം വിലയിരുത്തി നാവികസേന കൊച്ചി:...

Other news

ശബരിമല കേസ്: സുപ്രീംകോടതിയിൽ പുതിയ സത്യവാങ്മൂലം സമർപ്പിച്ച് സംസ്ഥാന സർക്കാർ

ന്യൂഡൽഹി: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതിയിലെ നിയമപോരാട്ടത്തിൽ അതിനിർണ്ണായകമായ വഴിത്തിരിവ്. ...

ഇറാൻ നേതാവിനെ കുറിച്ച് വിവരം നൽകിയാൽ 10 മില്യൺ ഡോളർ പാരിതോഷികം; പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷം

ഇറാൻ നേതാവിനെ കുറിച്ച് വിവരം നൽകിയാൽ 10 മില്യൺ ഡോളർ പാരിതോഷികം;...

ആഗ്രഹിച്ച കാര്യങ്ങൾ സഫലമാകാൻ സാധ്യത; ഇന്നത്തെ നക്ഷത്രഫലം

ആഗ്രഹിച്ച കാര്യങ്ങൾ സഫലമാകാൻ സാധ്യത; ഇന്നത്തെ നക്ഷത്രഫലം തിരുവനന്തപുരം: ഇന്നത്തെ ദിവസം ചില...

ഇന്ത്യയിലെ ആദ്യ വൃക്കമാറ്റ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ നെഫ്രോളജിസ്റ്റ് ഡോ. കെ.വി. ജോണി അന്തരിച്ചു

ഇന്ത്യയിലെ ആദ്യ വൃക്കമാറ്റ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ നെഫ്രോളജിസ്റ്റ് ഡോ. കെ.വി....

ഗണേഷ് കുമാർ പ്രസിഡന്റായ എൻഎസ്എസ് താലൂക്ക് യൂണിയൻ പിരിച്ചു; രാജിക്കൊടുങ്കാറ്റിന് പിന്നാലെ അഡ്ഹോക് കമ്മിറ്റി

ഗണേഷ് കുമാർ പ്രസിഡന്റായ എൻഎസ്എസ് താലൂക്ക് യൂണിയൻ പിരിച്ചു; രാജിക്കൊടുങ്കാറ്റിന് പിന്നാലെ...

Related Articles

Popular Categories

spot_imgspot_img