web analytics

പപ്പാഞ്ഞി കത്തിക്കലും കാർണിവലും മാത്രമല്ല, ഇക്കുറി കള്ളുകുടിയുടെ കാര്യത്തിലും കൊച്ചി തന്നെ മുന്നിൽ, കൂടുതൽ മദ്യം വിറ്റത് രവിപുരം ഔട്ട്ലെറ്റിൽ…

തിരുവനന്തപുരം: പുതുവത്സരത്തിന് കേരളം കുടിച്ചത് 108 കോടി രൂപയുടെ മദ്യം. പുതുവത്സര തലേന്നായ ഇന്നലെ റെക്കോർഡ് മദ്യവിൽപ്പനയാണ് സംസ്ഥാനത്ത് നടന്നത്. കഴിഞ്ഞ വർഷത്തേക്കാൾ 13 കോടി രൂപയുടെ വർധന. ബെവ്‌കോ ഔട്ട്‌ലെറ്റുകൾ വഴി വിറ്റത് 96. 42 കോടി രൂപയുടെ മദ്യമാണ്. കൂടുതൽ മദ്യം വിറ്റത് കൊച്ചി രവിപുരം ഔട്ട്‌ലെറ്റിലാണ്.

കഴിഞ്ഞ വർഷം പുതുവർഷത്തലേന്ന് കേരളം കുടിച്ചത് 95.69 കോടിയുടെ മദ്യമായിരുന്നു. കഴിഞ്ഞവർഷം ബെവ്‌കോ ഔട്ട്‌ലെറ്റുകളിലൂടെ 94.77 കോടിയുടെ മദ്യമാണ് വിറ്റിരുന്നത്. ക്രിസ്മസ്-പുതുവത്സര സീസണിൽ ഇത്തവണ ആകെ വിറ്റത് 712.05 കോടിയുടെ മദ്യമാണ്. കഴിഞ്ഞ വർഷം ക്രിസ്മസ്-പുതുവത്സര സീസണിൽ 697.05 കോടിയുടെ മദ്യമാണ് വിറ്റത്.

ഏതാണ്ട് 2.28 കോടിയുടെ അധിക വിൽപ്പനയാണ് ഇത്തവണ നടന്നത്. ഇത്തവണ രവിപുരം ഔട്ട്‌ലെറ്റിൽ നിന്നും 92.31 ലക്ഷം രൂപയുടെ മദ്യമാണ് പുതുവത്സരത്തലേന്ന് മാത്രം വിറ്റത്. രണ്ടാം സ്ഥാനത്തുള്ള തിരുവനന്തപുരം പവർഹൗസ് റോഡിലെ ഔട്ട്‌ലെറ്റിൽ 86.65 ലക്ഷം രൂപയുടെ മദ്യം വിൽപ്പന നടത്തി. മൂന്നാം സ്ഥാനം കൊച്ചി കടവന്ത്ര ഔട്ട്‌ലെറ്റിനാണ്. 79.09 ലക്ഷം രൂപയുടെ മദ്യമാണ് കടവന്ത്രയിൽ വിറ്റത്.

spot_imgspot_img
spot_imgspot_img

Latest news

നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 25 നും മേയ് 10 നും ഇടയിൽ; തീയതി അറിയാം രണ്ടു ദിവസത്തിനകം

നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 25 നും മേയ് 10 നും ഇടയിൽ;...

ശബരിമല ‘ആടിയ നെയ്യ്’ ക്രമക്കേട്: കണക്കുകളിൽ ₹25.52 ലക്ഷം രൂപയുടെ വ്യത്യാസം കണ്ടെത്തി

ശബരിമല ‘ആടിയ നെയ്യ്’ ക്രമക്കേട്: കണക്കുകളിൽ ₹25.52 ലക്ഷം രൂപയുടെ വ്യത്യാസം...

‘സാഗർ കവചം’ അഭ്യാസം പൂർത്തിയായി; കേരള തീരസുരക്ഷാ സജ്ജീകരണം വിലയിരുത്തി നാവികസേന

‘സാഗർ കവചം’ അഭ്യാസം പൂർത്തിയായി; കേരള തീരസുരക്ഷാ സജ്ജീകരണം വിലയിരുത്തി നാവികസേന കൊച്ചി:...

ശ്രദ്ധിക്കുക! ‘നടരാജ് പെൻസിൽ’ കമ്പനിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്നു

ശ്രദ്ധിക്കുക! ‘നടരാജ് പെൻസിൽ’ കമ്പനിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; ജോലി വാഗ്ദാനം...

Other news

ബംഗളൂരു-കണ്ണൂർ എക്സ്പ്രസ് ഇനി കോഴിക്കോട് വരെ; സമയക്രമം അറിയാം

കോഴിക്കോട്: ഐടി നഗരമായ ബംഗളൂരുവിലേക്ക് യാത്ര ചെയ്യാൻ കിലോമീറ്ററുകളോളം ബസ് കാത്തുനിന്നും...

വാമനപുരത്ത് ഒരു വയസ്സുകാരിയെ അമ്മ കൊലപ്പെടുത്തി; കൊന്നത് കുട്ടിക്ക് ഓട്ടിസം ഉണ്ടെന്ന സംശയത്തെത്തുടർന്നുള്ള വിഷാദം മൂലമെന്ന് പോലീസ്

വാമനപുരത്ത് ഒരു വയസ്സുകാരിയെ അമ്മ കൊലപ്പെടുത്തി വെഞ്ഞാറമൂട് വാമനപുരത്ത് ഒരു വയസ്സുകാരിയായ പവിത്രയുടെ...

‘വൈറൽ സുന്ദരി’ മോണലിസയുടെ കേരളത്തിലെ വിവാഹം: മുഖ്യമന്ത്രിക്ക് പരാതിയുമായി പിതാവ്; തട്ടിക്കൊണ്ടുപോയി മതം മാറ്റാൻ ശ്രമമെന്ന് ആരോപണം

മോണലിസയുടെ കേരളത്തിലെ വിവാഹം: മുഖ്യമന്ത്രിക്ക് പരാതിയുമായി പിതാവ് കുംഭമേളയിലെ ചിത്രങ്ങളിലൂടെ സോഷ്യൽ മീഡിയയിൽ...

ഗൂഗിൾ മാപ്പ് വഴികാട്ടിയത് സെക്രട്ടേറിയറ്റിലേക്ക്; വഴിതെറ്റി വാഹനം ഓടിച്ചുകയറ്റാൻ ശ്രമിച്ച മൂന്ന് യുവാക്കൾ പിടിയിൽ

സെക്രട്ടേറിയറ്റിലേക്ക് വാഹനം ഓടിച്ചുകയറ്റാൻ ശ്രമിച്ച മൂന്ന് യുവാക്കൾ പിടിയിൽ തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തുള്ള...

Related Articles

Popular Categories

spot_imgspot_img