കൊച്ചിയിൽ നടന്ന നൃത്ത പരിപാടിയിൽ പരിക്കേറ്റ ഉമ തോമസ് MLA യുടെ ആരോഗ്യനിലയിൽ പുരോഗതി. ചുണ്ടനക്കിക്കൊണ്ട് ഉമ തോമസ് മക്കളോട് പുതുവത്സരം ആശംസിച്ചുവെന്ന് ഡോക്ടർമാർ പറഞ്ഞു. വെന്റിലേറ്ററിൽ നിന്ന് മാറ്റാനുള്ള കാര്യമാണ് ഇനി ആലോചിക്കേണ്ടതെന്നും അവർ വ്യക്തമാക്കി.
ഇന്നലെ കൈകളും കാലുകളും മാത്രം ചലിപ്പിച്ച ഉമ, ഇന്ന് ശരീരത്തിന്റെ മുഴുവൻ ഭാഗവും ചലിപ്പിച്ചു. ഈ വിവരം ഉമ തോമസിന്റെ ഫെയ്സ്ബുക്ക് പേജ് അഡ്മിനിസ്റ്റ്രേറ്റർ പുറത്തുവിട്ടു.
സെഡേഷൻ കൂടാതെ വെന്റിലേറ്റർ പിന്തുണയും കുറച്ചുവരികയാണ്. മെഡിക്കൽ ബുള്ളറ്റിൻ ഉടൻ പ്രസിദ്ധീകരിക്കുമെന്ന് പോസ്റ്റിൽ സൂചിപ്പിച്ചിട്ടുണ്ട്.